സ്വാതി ഇനി കോളജ് ഗേൾ; "തിരി'യുടെ ട്രെയിലർ എത്തി
മലയാളികൾക്ക് പ്രിയങ്കരിയായ തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി നായികയാകുന്ന പുതിയ തമിഴ് ചിത്രം തിരിയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. എസ്. അശോക് അമൃതരാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവനടൻ അശ്വിൻ ആണ് നായകൻ. കരുണാകരൻ, ജയപ്രകാശ്, എ.എൽ. അഴകപ്പൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

എസ്.എസ്. തമൻ, അജേഷ് എന്നിവർ ചേർന്നാണ് സംഗീതം നല്കിയിരിക്കുന്നത്. ശ്രീ അണ്ണാമലയാർ മൂവീസിന്‍റെ ബാനറിൽ ആർ.പി. ബാലഗോപിയാണ് ചിത്രം നിർമിക്കുന്നത്.

ട്രെയിലർ കാണാം:
https://www.youtube.com/embed/vrp0eliD0IU