ഒരു മിനിറ്റിൽ എത്ര ബർഗർ കഴിക്കാം?- കണ്ടുനോക്കൂ
Sunday, April 2, 2017 3:37 AM IST
ഒ​രു മി​നി​റ്റി​നു​കൊണ്ട് എത്ര ബ​ർ​ഗ​ർ ക​ഴി​ക്കാ​ൻ സാ​ധി​ക്കും? ഒ​രെ​ണ്ണം പോ​ലും ക​ഴി​ച്ചു​തീ​ർ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും. എ​ന്നാ​ൽ, റി​ക്കാ​ർ​ഡോ ഫ്രാ​ൻ​സി​സ്കോ എ​ന്ന 24കാ​ര​ൻ ഒ​രു മി​നി​റ്റു​കൊ​ണ്ട് ക​ഴി​ച്ച​ത് ആ​റ് ബ​ർ​ഗ​റു​ക​ളാ​ണ്. ഈ ​ആ​റു ബ​ർ​ഗ​റു​ക​ൾ ഫ്രാ​ൻ​സി​സ്കോ​യ്ക്ക് നേ​ടി​ക്കൊ​ടു​ത്ത​തോ ഗി​ന്ന​സ് റി​ക്കാ​ർ​ഡും.

ഗി​ന്ന​സ് ലോ​കറി​ക്കാ​ർ​ഡു​ക​ൾ യൂ​ട്യൂ​ബി​ൽ പ​ങ്കു​വച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഫ്രാ​ൻ​സി​സ്കോ ബ​ർ​ഗ​ർ ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ലോ​കം കാ​ണു​ന്ന​ത്. വീ​ഡി​യോ യൂ​ട്യൂ​ബി​ൽ വ​ന്ന് 24 മ​ണി​ക്കൂ​റി​ന​കം അ​തു ക​ണ്ട​ത് 56,000ത്തി​ല​ധി​കം പേ​രാ​ണ്. ഫി​ലി​പ്പീ​ൻ​സി​ലെ പാ​സേ ന​ഗ​ര​ത്തി​ലാ​ണ് ബ​ർ​ഗ​ർ തീ​റ്റ മ​ത്സ​രം ന​ട​ത്തി​യ​ത്. ഗി​ന്ന​സ് പ​ട്ടി​ക​യി​ലെത​ന്നെ പ​ത്തു മി​ക​ച്ച തീ​റ്റ​ക്കാ​രാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി​ക​ൾ.

വ​ള​രെ ല​ളി​ത​വും ര​സ​ക​ര​വു​മാ​യ നി​ബ​ന്ധ​ന​ക​ളാ​ണ് സം​ഘാ​ട​ക​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ ഒ​രു സ​മ​യം ഒ​രു ബ​ർ​ഗ​ർ മാ​ത്ര​മേ ക​ഴി​ക്കാ​ൻ പാ​ടു​ള്ളൂ. ഒ​രു കൈ​യി​ൽ ബ​ർ​ഗ​റും മ​റ്റേ കൈ​യി​ൽ ഒ​രു ഗ്ലാ​സ് വെ​ള്ള​വും പി​ടി​ക്കാം. ചാ​യ, കാ​പ്പി മു​ത​ലാ​യ​വ​യ്ക്ക് മ​ത്സ​ര​ത്തി​ൽ സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ബ​ർ​ഗ​റി​ന്‍റെ രു​ചി കൂ​ട്ടാ​നാ​യി ഏ​തെ​ങ്കി​ലും ഒ​രു മ​സാ​ല മാ​ത്ര​മേ മ​ത്സ​രാ​ർ​ഥി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ.

23 സെ​ക്ക​ൻ​ഡി​ൽ 12 ഇ​ഞ്ച് നീ​ള​മു​ള്ള പീസ ക​ഴി​ച്ച് റി​ക്കാ​ർ​ഡി​നു​ട​മ​യാ​യ കെ​ൽ​വി​ൻ മെ​ഡി​ന​യെ പി​ന്ത​ള്ളി​ക്കൊ​ണ്ടാ​ണ് ഫ്രാ​ൻ​സി​സ്കോ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ​ത്. ഒ​രു മി​നി​റ്റി​ൽ നാ​ലു ബ​ർ​ഗ​ർ ക​ഴി​ച്ച പീ​റ്റ​ർ സെ​ർ​വി​ൻ​സ്കി​യു​ടെ റി​ക്കാ​ർ​ഡും ഫ്രാ​ൻ​സി​സ്കോ ത​ക​ർ​ത്തു.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.