ടെന്നീസ് പഠിപ്പിക്കാൻ റോബോട്ട് ടീച്ചർ!
ടെ​ന്നീ​സ് ക​ളി​ക്കാനറിയാതെ വി​ഷ​മി​ക്കു​ന്ന​വ​ർ​ക്കാ​യി വ​രു​ന്നൂ, ടെ​ന്നീ​സ് പ​ഠി​പ്പി​ക്കാ​ൻ പു​തി​യ റോ​ബോ​ട്ട് ടീ​ച്ച​ർ. ടീ​ച്ച​റി​ന്‍റെ പേ​ര് ഫോ​ർ​ഫി​യു​സ് എ​ന്നാ​ണ്. ടെ​ന്നീ​സ് പ​ഠി​പ്പി​ക്കാ​നു​ള​ള റോ​ബോ​ട്ടി​ന്‍റെ ക​ഴി​വ് ഇ​പ്പോ​ൾ ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ മു​ത്ത​മി​ട്ടി​രി​ക്കു​ക​യാ​ണ്.

കാ​മ​റ​ക​ളും സെ​ൻ​സ​റു​ക​ളു​മാ​ണ് റോ​ബോ​ർ​ട്ടി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​​മാ​കു​ന്ന​ത്. സെ​ക്ക​ൻഡി​ൽ 80 ത​വ​ണ കാ​മ​റ​ക​ൾ ടെ​ന്നീ​സ് ബോ​ളി​നെ പി​ന്തു​ട​രും. ജ​പ്പാ​ൻ ഇ​ല​ക്‌​ട്രോ​ണി​ക് ക​ന്പ​നി​യാ​യ ഒ​മ്റോ​ണാ​ണ് ഈ ​ടെ​ന്നീ​സ് ടീ​ച്ച​റി​ന്‍റെ നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ.

ടെ​ന്നീ​സ് പ​ഠി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മ​നു​ഷ്യ​രും റോ​ബോ​​ട്ടു​ക​ളും ത​മ്മി​ലു​ള​ള ബ​ന്ധം മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കാ​നും ഫോ​ർ​ഫി​യു​സി​നാ​കു​മെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്..