മ​ദ്യ​ല​ഹ​രി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ന്നു; ട്രെ​യി​ൻ ഇ​ടി​ക്കാ​തെ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Saturday, February 24, 2018 2:04 PM IST
മ​ദ്യ​ല​ഹ​രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നു​മി​റ​ങ്ങി റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ന്ന​യാ​ൾ ട്രെ​യി​ൻ ഇ​ടി​ക്കാ​തെ ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഇം​ഗ്ല​ണ്ടി​ലെ ഹാ​ർ​ലോ മി​ൽ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മ​ദ്യല​ഹ​രി​യി​ൽ ബോ​ധ​മി​ല്ലാ​തെ ഒ​രാ​ൾ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ൽ കാ​ൽ താ​ഴേക്ക് നീ​ട്ടി​യി​ട്ട് ഇ​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. തു​ട​ർ​ന്ന് പ്ലാ​റ്റ്ഫോ​മി​ൽ കി​ട​ന്ന ഇ​യാ​ൾ ഒ​രുവി​ധം ട്രാ​ക്കി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​ൽ​പസ​മ​യം അ​വി​ടെ നി​ന്ന ഇ​ദ്ദേ​ഹം റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് നിമിഷങ്ങൾക്കകം ഒ​രു ട്രെ​യി​ൻ ക​ട​ന്നു പോ​കു​ക​യു​മാ​യി​രു​ന്നു.

അൽപ്പ സമയത്തിനു ശേഷം ഇ​യാ​ൾ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് തി​രി​കെ ക​യ​റു​കയും ചെ​യ്തു.​ സം​ഭ​വം ക​ണ്ടെ​ത്തി​യ അ​ധി​കൃ​ത​ർ ഇ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​രുന്നില്ല. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോ​ട​തി ശി​ക്ഷിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.