ജെഎ​ൻ​യു കാ​മ്പ​സി​നെ വി​റ​പ്പി​ച്ച് മൂ​ർ​ഖ​ൻ
Thursday, October 12, 2017 6:56 AM IST
അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ അ​തി​ഥി​യെ ക​ണ്ട ഞെ​ട്ട​ലി​ലാ​ണ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റിയി​ലെ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് ജീ​വ​ന​ക്കാ​രും. കാ​ര​ണം ആ​യി​രം ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ പ​ര​ന്ന് കി​ട​ക്കു​ന്ന കാ​ന്പ​സി​നെ കു​റ​ച്ചു നേ​ര​ത്തേ​ക്കെ​ങ്കി​ലും മു​ൾ​മു​ന​യി​ൽ നി​ർ​ത്തിയ​ത് നാ​ല് അ​ടി നീ​ള​മു​ള്ള ഒ​രു മൂ​ർ​ഖ​ൻ പാ​ന്പ് ആ​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ ക്വാർ​ട്ടേ​ഴ്സി​നു സ​മീ​പ​മാ​ണ് പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ വ​ന്യ​ജീ​വി വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച പ​ലതവണ പാ​ന്പി​നെ ക​ണ്ടി​രു​ന്നുവെ​ന്നാ​ണ് ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രി​ലൊ​രാ​ൾ പ​റ​യു​ന്ന​ത്. പി​ടി​കൂ​ടി​യ പാ​ന്പി​നെ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 5.2 ല​ക്ഷം ചതുരശ്രമീ​റ്റ​റി​ൽ പ​ച്ച​പു​ത​ച്ച് കി​ട​ക്കു​ന്ന ഇ​വി​ടെ ഇ​ഴ​ജ​ന്തു​ക്ക​ളും നി​ര​വ​ധി പ​ക്ഷി​ക​ളും സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.