150 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വ​തി​യെ ര​ക്ഷി​ക്കു​ന്ന വീ​ഡി​യോ
Wednesday, May 10, 2017 6:37 AM IST
കെ​ട്ടി​ട​ത്തി​ന്‍റെ 15-ാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടു​മെ​ന്ന് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ വ​നി​ത​യെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​ൻ പ​ണ​യം വ​ച്ച് ര​ക്ഷി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ അ​ൻ​ഹൂ​യി​ പ്രവിശ്യയിലെ വൂഹുവിലാ​ണ് നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ പ്ര​ശ്ന​ത്തെ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ 150 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ബീ​മി​ൽ ക​യ​റി​യി​രു​ന്ന് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ൾ ശ​രീ​ര​ത്തി​ൽ കെ​ട്ടി​യ ക​യ​റു​മാ​യി ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ ഇ​വ​രു​ടെ സ​മീ​പ​മെ​ത്തു​ക​യാ​യി​രു​ന്നു. അ​ധി​കം വീ​തി​യി​ല്ലാ​ത്ത ബീ​മി​ൽ ച​വി​ട്ടി എ​ത്തി​യ ഇ​ദേ​ഹം യു​വ​തി​യെ പി​ന്നി​ൽ നി​ന്നും ചു​റ്റി പൊ​ക്കി​യെ​ടു​ത്തു. ഉ​ട​ൻ​ത​ന്നെ അ​ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ബാ​ൽ​ക്ക​ണി​യി​ൽ കൂ​ടി എ​ത്തി യു​വ​തി​യെ പൊ​ക്കി​യെ​ടു​ത്ത് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഒ​രു ചു​വ​ട് പി​ഴ​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​രു​വ​രും താ​ഴേ​ക്കു പ​തി​ക്കു​മാ​യി​രു​ന്നു. സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് യു​വ​തി​യെ ര​ക്ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/jPsEebBQNAs
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.