NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഉത്ഥിതന്റെ കല്ലറ തുറന്നപ്പോൾ
ജെറുസലേം നഗരത്തിനു പുറത്ത് തലയോടിന്റെ സ്ഥലം എന്നർഥമുള്ള ഗാഗുൽത്തായിൽ മറ്റാരെയും സംസ്കരിക്കാത്ത ചുണ്ണാന്പു പാറയുടെ അറയിൽ ക്രിസ്തുവിന്റെ തിരുശരീരം സംസ്കരിച്ച അതിപൂജ്യമായ ഇടം. 2016 ഒക്ടോബർ 26 ന് പഠനങ്ങൾക്കായി ഈ കല്ലറ തുറന്നു. മരണത്തെ തോൽപിച്ച് മൂന്നാം നാൾ യേശു ഉത്ഥാനം ചെയ്ത കല്ലറയ്ക്കുള്ളിൽ എന്തൊക്കെയുണ്ടാകും തിരുശേഷിപ്പുകളായി. ലോകം ആകാംക്ഷയോടെ കാത്തിരുന്നു.
കോടാനുകോടി ചുംബനങ്ങൾ ഓരോ നിമിഷവും പതിഞ്ഞുകൊണ്ടിരിക്കുന്ന ഏക കബറിടം. ക്രീം നിറമുള്ള വിള്ളലുകൾ വീണ മാർബിൾ പാളികൾക്കടിയിൽ തിരുശരീരം കിടത്തിയ ശില കണ്ടെത്താനാകുമോ എന്നതായിരുന്നു അൻപതംഗ ഗവേഷക സംഘത്തിന്റെ അന്വേഷണം.
ആഥൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രഫസർ അന്തോണിയോ മൊറോപൗളോയുടെ സംഘവും അമേരിക്കയിലെ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയുമാണ് ആറു മാസത്തെ പരിശോധനയും പുനരുദ്ധാരണവും കഴിഞ്ഞ മാസം 21നു പൂത്തിയാക്കിയത്. തിരുക്കല്ലറയെ ഉള്ളിലാക്കി നിർമിച്ചിരിക്കുന്ന എഡിക്യൂൾ എന്ന കൂടാരം ഇവർ ബലപ്പെടുത്തുകയും ചെയ്തു. അടിത്തറ ഇളകി ദുർബലമായിരുന്നു 207 വർഷത്തെ പഴക്കം പറയാവുന്ന ഈ കൂടാരം.
നാലാം നൂറ്റാണ്ടു മുതൽ ക്രൈസ്തവർ ഏറ്റവും പൂജ്യ ഇടമായി ഈ കല്ലറയെ വണങ്ങിപ്പോരുന്നു. രണ്ടു കള്ളൻമാരുടെ നടുവിൽ യേശുവിനെ കുരിശിൽ തറച്ച സ്ഥലത്തെ ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ എന്ന ദേവാലയവും വിശ്വാസികളുടെ പവിത്രമായ ഇടമാണ്. കുരിശു നാട്ടപ്പെട്ട സ്ഥലം ഉൾപ്പെടുന്ന അൾത്താരയുടെ താഴത്തെ നിലയിലാണ് എഡിക്യൂളും കല്ലറയുമുള്ളത്.
ഗത്സമൻ തോട്ടവും ക്രിസ്തുവിനെ ബന്ധിച്ചു പടയാളികൾ നടത്തിക്കൊണ്ടുപോയ കൽപ്പടവും കയ്യപ്പാസിന്റെ ജയിലറയും പീലാത്തോസിന്റെ അരമനയും കടന്ന് വികാരവായ്പോടെ തീർഥാടകർ കുരിശിന്റെ വഴി പ്രാർഥന ചൊല്ലി നീങ്ങുന്ന ഇടമാണ് ഗാഗുൽത്ത. ഒട്ടേറെ അധിനിവേശങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഇരയായി നിരവധി തകർക്കലുകൾക്കും പുനരുദ്ധാരണങ്ങൾക്കും ശേഷം 1854ൽ നിർമാണം തീർത്തതാണ് ഇപ്പോൾ കാണുന്ന കുരിശുമരണത്തിന്റെ പള്ളിയും അതിനുള്ളിൽ ഉത്ഥിതന്റെ കല്ലറയും.
ചുണ്ണാന്പു പാറ അൽപാൽപം അടർത്തി കബറിടത്തിലെ മണ്ണും പൊടിയും വരെ വിശ്വാസികൾ പൂജ്യാവശിഷ്ടമായി കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് 1555ൽ സംരക്ഷണത്തിനായി ഇതിന്റെ അക്കാലത്തെ ചുമതലക്കാർ കല്ലറയ്ക്കു മുകളിൽ മാർബിൾ ഫലകം സ്ഥാപിച്ചത്.
കാലപ്പഴക്കത്തിലെ കേടുപാടുകളും മെഴുകുതിരി, ധൂപക്കുറ്റി എന്നിവയിൽനിന്നുള്ള പുകയും ലോഹങ്ങളിലെ ക്ലാവും ചെളിയും ഈർപ്പവും വിയർപ്പും കറയുമൊക്കെക്കൊണ്ട് കറുത്തിരുണ്ട സ്ഥിതിയിലായിരുന്നു എഡിക്യൂൾ. ദൈവാലയ മേൽക്കൂരയിലെ ചോർച്ചയും തകർച്ചയ്ക്കു കാരണമായി. ഇതേത്തുടർന്നായിരുന്നു പുരാവസ്തുശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘത്തിന്റെ കഴിഞ്ഞ മാസങ്ങളിലെ 3000 ചതുരശ്ര അടി വിസ്തൃതിയിലെ നവീനമായ പുനരുദ്ധാരണം.
ചരിത്രത്തിന്റെ പിൻബലം
ക്രിസ്തുവിന്റെ അനുയായിയായിരുന്ന അരിമത്തിയാക്കാരൻ ജോസഫ് സാബത്തിനു മുൻപുള്ള ഒരുക്കദിവസത്തിൽ ക്രിസ്തുവിന്റെ മൃതദേഹം കുരിശിൽനിന്ന് ഇറക്കി അവിടെയുള്ള ഒരു തോട്ടത്തിൽ മുൻപാരെയും സംസ്കരിച്ചിട്ടില്ലാത്ത കല്ലറയിൽ യഹൂദ ആചാരപ്രകാരം ക്രിസ്തുവിന്റെ ശരീരം സംസ്കരിച്ചു. അതിനു ദൃക്സാക്ഷിയായ പ്രിയശിഷ്യൻ യോഹന്നാൻ ഉൾപ്പെടെ നാലു സുവിശേഷകൻമാരും ഒരേ സാക്ഷ്യം കൃത്യതയോടെ എഴുതിവച്ചിരിക്കുന്നു.
നിക്കദേമോസിന്റെ സഹായത്തോടെ 100 റാത്തൽ സുഗന്ധദ്രവ്യങ്ങളുമായി കച്ചയിൽ പൊതിഞ്ഞായിരുന്നു വെള്ളിയാഴ്ച വൈകുന്നേരത്തെ കബറടക്കമെന്നും സുവിശേഷത്തിലുണ്ട്.
കാൽവരിക്കുന്നും അവിടത്തെ മലഞ്ചെരിവും അക്കാലത്ത് യഹൂദരെ സംസ്കരിച്ചിരുന്ന ഒരു ഇടമായിരുന്നുവെന്ന് ശാസ്ത്രഗവേഷകർ പറയുന്നു. ചുണ്ണാന്പു മട തുരന്നുണ്ടാക്കിയ ആറ് കല്ലറകൾ പിൽക്കാലത്ത് ഗവേഷകർ ഇവിടെ കണ്ടെത്തിയിരുന്നു.
എഡി 66 വരെ ആദിമക്രൈസ്തവർ ജറുസലേം കോട്ടയ്ക്കു പുറത്തുള്ള ഈ കുന്നിൻ ചെരുവിൽ ക്രിസ്തുവിന്റെ കല്ലറയ്ക്കു സമീപം ഒരുമിച്ചുകൂടി പ്രാർഥിച്ചിരുന്നതായും എഡി 70ൽ റോമാക്കാർ ജറുസലേം പിടിച്ചടക്കി ഇവിടം നശിപ്പിച്ചുവെന്നുമാണ് ചരിത്രം. സഹനത്തിന്റെ അടയാളമായ ആ കുരിശും തിരുവുത്ഥാനം സംഭവിച്ച കല്ലറയും ഉൾപ്പെടുന്ന കാൽവരി ജറുസലേം നഗരത്തിലെ മാലിന്യം നിക്ഷേപിച്ചും ഇടയ്ക്കിടെ തീയിട്ടും ചാന്പലാക്കാൻ ക്രിസ്തുവിരോധികൾ പലപ്പോഴും ശ്രമിച്ചുപോന്നു.
ഹഡ്രിയാൻ രാജാവ് എ.ഡി 135ൽ ഇവിടെ ഒരു പേഗൻ ക്ഷേത്രം പണിത് ക്രിസ്തു വിശ്വാസത്തെ നിർജീവമാക്കാൻ ശ്രമിച്ചു. ക്രിസ്ത്യാനികൾക്ക് വിശ്വാസ സ്വാതന്ത്ര്യം നൽകിയ മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേന രാജ്ഞി ഇവിടെ പണിയിച്ച ദേവാലയം എഡി 335 സെപ്റ്റംബർ 13നു കൂദാശ ചെയ്തതായാണ് ചരിത്രസാക്ഷ്യം. 614ൽ ഈ ദേവാലയം പേർഷ്യക്കാരുടെ ആക്രമണത്തിലും അവശേഷിച്ച ഭാഗങ്ങൾ ഖലീഫ ഹക്കീമിന്റെ ആക്രമണത്തിൽ 1009ലും കേടുവരുത്തി. 11-ാം നൂറ്റാണ്ടിൽ ദേവാലയം പുനരുദ്ധരിക്കപ്പെട്ടെങ്കിലും കുരിശുയുദ്ധ കാലത്തും ഇവിടെ ആക്രമണങ്ങളുണ്ടായി. ഭൂമികുലുക്കം, പ്രകൃതിക്ഷോഭം തുടങ്ങിയവയൊക്കെ ഓരോ കാലങ്ങളിൽ ഇവിടെ പണിത ദേവാലയങ്ങൾക്കെല്ലാം കേടുപാടുവരുത്തിക്കൊണ്ടിരുന്നു. 16, 19 നൂറ്റാണ്ടുകളിലൊക്കെ പുനരുദ്ധാരണ ജോലികൾ നടന്നിട്ടുണ്ട്. വലിയൊരു തീപിടിത്തത്തിനുശേഷം 1808-1810 കാലഘട്ടത്തിൽ പുനരുദ്ധരിച്ചതാണ് ഇപ്പോഴുള്ള ഹോളി സെപ്ൾക്കർ ദേവാലയം.
എഡിക്യൂൾ എന്ന കൂടാരം
1810ൽ നിമിച്ചതാണ് തിരുക്കല്ലറയ്ക്കു ചുറ്റും എട്ടു കോണുകളും റഷ്യൻ ശൈലിയിലുള്ള മകുടവുമുള്ള എഡിക്യൂൾ. അലങ്കാരവിളക്കുകളും ഗ്രീക്ക് ഭാഷയിലുള്ള തിരുവചനങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച ഉൾവശം. തടിയിലും മാർബിളിലും തീർത്ത ഈ കൂടാരത്തിനുള്ളിൽ കയറിയാണ് വിശ്വാസികൾ ഉത്ഥിതന്റെ കല്ലറയെ തൊട്ടുവണങ്ങിപ്പോന്നത്.
1927ലെ ഭൂകന്പത്തിൽ എഡിക്യൂളിനു കേടുപറ്റിയെങ്കിലും 1947ൽ ബ്രിട്ടീഷുകാർ വലിയ ശീലാന്തികളും പൈപ്പുകളും സ്ഥാപിച്ച് ഇതിനു ബലം നല്കിയിരുന്നു. ദുർബലമായ അടിത്തറയിൽ പണിത ഈ കൂടാരത്തിന് ഏറെക്കാലമായി അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. എഡിക്യൂൾ ബലപ്പെടുത്തി സുരക്ഷിതമാക്കണമെന്ന് ഇസ്രയേൽ പുരാവസ്തു വകുപ്പ് ദേവാലയത്തിന്റെ ചുമതല വഹിക്കുന്നവരോട് ഏറെക്കാലമായി നിർദേശിച്ചിരുന്നു. വിവിധ ക്രൈസ്തവ സഭകളുടെ മേൽനോട്ടത്തിലാണ് ദേവാലയം.
40 ലക്ഷം അമേരിക്കൻ ഡോളർ (27 കോടി രൂപ) ചെലവഴിച്ചാണു കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ സഭകളുടെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ രണ്ടു വർഷം മുൻപു ധാരണയിലെത്തിയത്.
ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവും വേൾഡ് മോണ്യുമെന്റ്സ് ഫണ്ടും നവീകരണത്തിന് സാന്പത്തിക സഹായം നൽകിയിരുന്നു.
കല്ലറ തുറന്നപ്പോൾ
കൂടാരത്തിന്റെയും കല്ലറയുടെയും ഉള്ളറകൾ റഡാറും റോബോട്ടിക് കാമറയും സ്കാനറുകളും മറ്റ് അത്യാധുനിക യന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു ശാസ്ത്രസംഘത്തിന്റെ പരിശോധനകൾ.
തിരുക്കല്ലറയുടെ മുകളിലെ മാർബിൾ ശില ഒക്ടോബർ 26 മുതൽ 60 മണിക്കൂറുകളെടുത്താണ് അതീവജാഗ്രതയോടെ ഇളക്കിയെടുത്തത്. തീർഥാടകർക്ക് തടസമുണ്ടാകാതിരിക്കാൻ രാത്രിയിലായിരുന്നു സൂഷ്മമായ ഈ ജോലികൾ.
28ന് മാർബിൾ ശില ഇളക്കിയപ്പോൾ അതിനുതാഴെ പൊടിപടലങ്ങളുടെ ഒരു പാളിയാണ്കാണപ്പെട്ടത്. സൂക്ഷ്മതയോടെ ഇതു തുടച്ചെടുത്തപ്പോൾ ഒന്നരയടി താഴ്ചയിൽ തൂവെള്ള നിറമുള്ള ചുണ്ണാന്പുപാറ അഥവാ തിരുക്കല്ലറ കാണാനായി. ഏറെക്കുറെ നിരപ്പായിരുന്നു കല്ലറയുടെ പ്രതലം.
ഈ ശിലയിലാണ് യേശുവിന്റെ തിരുശരീരം സംസ്കരിച്ചതെന്നും രണ്ടായിരം വർഷത്തെ പഴക്കം ഈ കല്ലറയ്ക്കുണ്ടെന്നും ശാസ്ത്രസംഘം വിലയിരുത്തി. പൊടി നീക്കിയ വേളയിൽ കുരിശ് വ്യക്തമായി ആലേഖനം ചെയ്ത ഇരുണ്ട മാർബിൾ പലകയുടെ പൊട്ടിയ ഭാഗം ചുണ്ണാന്പുപാറയുടെ ഒരു വശത്തു കണ്ടെത്തിയതാണ് ഒരിക്കലും പ്രതീക്ഷിക്കാതെ കണ്ടെത്തിയ വിസ്മയം. കുരിശുയുദ്ധ കാലത്തെ ആക്രമണത്തിലാവണം കുരിശുപതിച്ച ഈ മാർബിൾ പൊട്ടിത്തകർന്നതെന്നു കരുതാം. അങ്ങനെയെങ്കിൽ കുരിശുയുദ്ധ കാലത്തിനു മുൻപു തന്നെ വിശ്വാസികൾ തിരുക്കല്ലറ മാർബിൾ പൊതിഞ്ഞു ഭദ്രമായി വണങ്ങിയിരുന്നു. കല്ലറയിലും എഡിക്യൂളിലും നവീകരണവേളയിൽ ലഭ്യമായ പൊട്ടും പൊടിയും വരെ ശാസ്ത്രീയ പഠനങ്ങൾക്കായി സംഘം ശേഖരിച്ചിട്ടുണ്ട്.
എഡിക്യൂൾ മുൻകാലങ്ങളിലുണ്ടായിരുന്ന വിവിധ നിർമിതികളുടെ അസ്ഥിവാരത്തിലാണ് പണിതുയർത്തിയിരിക്കുന്നതെന്നു യന്ത്രപരിശോധനയിൽ വ്യക്തമായി. ഇളകിയ ചുണ്ണാന്പുമണ്ണും കല്ലുകളും മാർബിൾ കഷ്ണങ്ങളും ലോഹത്തകിടുകളും എഡിക്യൂളിന്റെ അസ്ഥിവാരത്തിലുണ്ടായിരുന്നു. അതായത് ഓരോ തവണ ദേവാലയം പുനർനിർമിച്ചപ്പോഴും പൂജ്യാവശിഷ്ടങ്ങൾ അവിടെത്തന്നെ നിക്ഷേപിച്ചാവണം പൂർവികർ നിർമിതി നടത്തിയിരുന്നത്. ഓക്കുമരത്തിന്റെ ജീർണിച്ച കഷണങ്ങളും ഇരുന്പാണികളും കൊളുത്തുകളും തുകൽച്ചുരുളുകളുമൊക്കെ അടിത്തറയുടെ ആഴങ്ങളിൽ കിടക്കുന്നതായി കാമറ കണ്ടെത്തി.
എഡിക്യൂളിന്റെ ഒരു വശം ചെരിവുള്ള പാറയുടെ അടിത്തട്ടിൽ നിന്നാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെന്നും വ്യക്തമായി. അടിത്തറ നിർമാണത്തിൽ ഉപയോഗിച്ച പശക്കൂട്ട് ദീർഘകാലത്തെ ഈർപ്പസന്പർക്കത്തിൽ പൊടിഞ്ഞ നിലയിലായിരുന്നു.
ഉള്ളറ, ലോഹത്തകിടുകൾ എന്നിവയുടെ കേടുപാടുകൾ തീർത്തും ചെളിയും കറയും യന്ത്രസഹായത്താൽ ഒപ്പിയെടുത്തും എഡിക്യൂളിന്റെ വെണ്മ വീണ്ടെടുത്തിരിക്കുന്നു. കൂടാരം ബലപ്പെടുത്താൻ ഇരുന്പുകൊണ്ട് വശങ്ങളിൽ ഈന്നുകളും നൽകിയിട്ടുണ്ട്.
തറയുടെ അസ്ഥിവാരങ്ങളിലൂടെ പൈപ്പുകൾ സ്ഥാപിച്ച് അടിത്തട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. തീർഥാടകർക്ക് തിരുക്കല്ലറയുടെ ഉൾവശം വ്യക്തമായി കാണാവുന്ന വിധം കണ്ണാടി വാതിലും പണിതീർത്തിട്ടുണ്ട്. ഓരോ വർഷവും 40 ലക്ഷം തീർഥാടകരാണ് കാൽവരി കയറി ക്രിസ്തു ജീവൻ ബലിയായി അർപ്പിച്ച കുരിശിന്റെ ഇടവും ഉത്ഥിതന്റെ കല്ലറയും വണങ്ങാനെത്തുന്നത്.
കുരിശിലൂടെ വരുന്ന പ്രത്യാശ ശാശ്വതം
പെസഹാ ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ നല്കിയ സന്ദേശം
യോഹന്നാന്റെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു യേശു പറഞ്ഞു: മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതന്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. (യോഹ. 12:23-24) .
താൻ ജറുസലെമിൽ പ്രവേശിച്ചപ്പോഴാണു യേശു ഇതു പറഞ്ഞത്. മഹത്വപൂർണമായ ആ പ്രവേശനം നാം ഓശാന ഞായറാഴ്ച അനുസ്മരിച്ചു. തുടർന്നിങ്ങോട്ടുള്ള സംഭവ പരന്പരകളുടെ അർഥം യേശു വിശദമാക്കുകയായിരുന്നു ഈ ഉപമയിലൂടെ.
ദൈവത്തിന്റെ വാഗ്ദാനരഹസ്യം മനസിലാക്കാൻ ഈ വാക്കുകൾ നമ്മേ സഹായിക്കും. ഒന്നുകൂടി ആ ഉപമ ധ്യാനിക്കുക. ഒരു ചെറിയ വിത്ത് മണ്ണിൽ വീഴുന്നു. അത് മറ്റൊന്നിനെയും ഉൾക്കൊള്ളുകയോ മറ്റൊന്നിന്റെയും പ്രവർത്തനത്തിനു വിധേയമാകുകയോ ചെയ്യുന്നില്ലെങ്കിൽ അത് അതേപടി തുടരും. ഒരു മാറ്റവും ഉണ്ടാകില്ല.
എന്നാൽ അതു സ്വയം പൊട്ടി ഒരു ഗോതന്പുചെടിയുടെ മുളയായി മാറുന്പോഴോ? അതു ഗോതന്പുചെടിയായി വളരുന്നു. വളർച്ചയുടെ പൂർണതയിൽ അതു നിരവധി ഗോതന്പുമണികളുള്ള കതിർക്കുലകൾ നല്കും.
യേശു ലോകത്തിന് ഒരു പുതിയ പ്രത്യാശ നല്കി. ആ ഗോതന്പുമണി പോലെ അവിടുന്നു ചെറുതായി. അവിടുന്നു സ്വയം ശൂന്യവത്കരിച്ചു ഭൂമിയിലെത്തി. തുടർന്നു രക്ഷാകരമായ മരണത്തിലും ഉത്ഥാനത്തിലും കൂടി പ്രദർശിപ്പിച്ചത് ദൈവത്തിന്റെ സ്വയം നല്കുന്ന സ്നേഹമാണ്. ഈ ദൈവികസ്നേഹം അന്ധകാരത്തെ പ്രകാശമാക്കി മാറ്റുന്നു; പരാജയമെന്നു തോന്നുന്നതിനെ ശാശ്വത വിജയമായി മാറ്റുന്നു.
എങ്ങനെയാണു പ്രത്യാശ ഉണ്ടാകുന്നതെന്ന് എന്നോടു ചോദിച്ചാൽ ഞാൻ പറയും കുരിശിൽ എന്ന്. കുരിശിനെ നോക്കൂ, ക്രൂശിതനായ ക്രിസ്തുവിനെ നോക്കൂ. അവിടെയാണു നിങ്ങൾ പ്രത്യാശ കണ്ടെത്തുന്നത്. അതാകട്ടെ മാഞ്ഞുപോകാത്തതും അനന്തകാലത്തോളം നിൽക്കുന്നതുമായ പ്രത്യാശയാണ്.
ഭൗതികകാര്യങ്ങൾക്കായി ദാഹിക്കുകയും മോഹങ്ങളുടെ പൂർത്തീകരണത്തിനായി മാത്രം പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് ഒരിക്കലും തൃപ്തിയുണ്ടാകില്ല. അതൊരു വൃത്തികെട്ട ദാഹമാണ്; കഴിക്കുംതോറും വർധിച്ചുവരുന്ന ദാഹം; ഒടുവിൽ എല്ലാം നഷ്ടമാക്കുന്ന വിഫല ദാഹം.
ക്രിസ്തുവിന്റെ കുരിശ് നല്കുന്ന പ്രത്യാശ ഒരിക്കലും നമ്മേ കൈവിടുന്നില്ല; അതു ജീവിതത്തിന് അർഥവും ദിശയും നല്കുന്നു.
സ്നേഹമാണു നമ്മുടെ പ്രത്യാശയെ ചലിപ്പിക്കുന്ന എൻജിൻ. ആ യാത്രയുടെ ലക്ഷ്യം കുരിശല്ല. മറിച്ച് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്ന മഹത്വത്തിലേക്കുള്ള ചുവടുവയ്പാണത്.
പുനരുത്ഥാനത്തിലേക്ക് എത്തുന്ന ഈ വിശുദ്ധവാര ദിനങ്ങൾ നാം ആഘോഷിക്കുന്പോൾ നിങ്ങൾക്ക് ഒരു ദൗത്യം ഞാൻ ഏല്പിച്ചു തരികയാണ്: കുരിശിനെ ധ്യാനിക്കുക; അതിലൂടെ കർത്താവിനോടു പറയുക: നിന്നോടൊത്തു നീങ്ങുന്പോൾ ഒന്നും നഷ്ടപ്പെടുന്നില്ല; നീയാണെന്റെ പ്രത്യാശ.
റെജി ജോസഫ്
ലൈഫ് ഓഫ് ലക്ഷ്മി
യമുനാനദിക്കരയിലെ വെണ്ണക്കൽ സൗധം കാണാൻ ആഗ്രയിലെത്തിയപ്പോഴാണ് സഹയാത്രികൻ ഷീറോസ് ഹാങ്ഒൗട്ട് കഫേയിൽ പോകാമെന്ന് പറ
ഇനി കലക്കും ചക്ക
വൈകുന്നേരം വെയിൽ ചാഞ്ഞ സമയം. അടുക്കളപ്പുറത്തെ മുറ്റത്തു വീട്ടുകാർ കൊരണ്ടിപ്പലകകളിട്ടു വട്ടംകൂടിയിരിക്കുന്നു. നടുവ
ഉയിർത്തെഴുന്നേല്പ്
ഇന്ന് ഈസ്റ്റർ. മൂന്നുവർഷത്തിനിടെ ആദ്യമായി ഇറാക്കിലെ ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു. കഴിഞ്ഞയാഴ്ച ഇറാക്കിലെ നിനവേ പ്രവിശ്യയിലുള്ള ഖാര
കാശിനു കൊള്ളാവുന്ന കഴുത
ലോകത്തിൽ മറ്റൊരു ജന്തുവിനും ലഭിക്കാത്ത മഹാഭാഗ്യം തന്റെ ജീവിതത്തിലുണ്ട്... ഇലകളും പൂക്കളും വിരിച്ച വീഥിയിലൂടെ, ജനസ
സ്നേഹത്തിന്റെ ഒന്നാം സ്ഥലം
നിങ്ങൾ മാത്രമല്ല, പലരും എന്നോടു ചോദിക്കാറുണ്ട് എന്തിനാണ് ഇങ്ങനെ കുരിശുമലകൾ പണിയുന്നതെന്ന്. ഒരു മറുപടിയേ ഉള്ളു. അതൊ
ക്യാപ്റ്റന്റെ നായിക
ഏതാനും വർഷങ്ങൾക്ക് മുന്പാണ്; കോഴിക്കോട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് അനിത എന്ന ഉദ്യോഗസ്ഥയെ തേടി ചെറുപ്പക്കാരനാ
ഒരു പുസ്തകംപോലെ ജിജി
"ജോഗി അങ്ങനെയാണ്. പെട്ടെന്ന് ഒരു തോന്നലുണ്ടായി എവിടേക്കെങ്കിലും പോകും. പിന്നെ കുറേദിവസം കഴിഞ്ഞ് ചിരിച്ചുകൊണ്ടു കയറി
കുടുംബം പുലർത്തിയ പശുക്കൾ
നാടോടിക്കാറ്റ് എന്ന സിനിമയിൽ ശ്രീനിവാസനോടു മോഹൻലാൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘‘എടാ വിജയാ, നമുക്കെന്താ ഈ ബുദ്ധ
അതിജീവനത്തിന്റെ കടൽരേഖ
ഞങ്ങൾ ചേറ്റുവ ഏത്തായി കടപ്പുറത്ത് എത്തിയപ്പോൾ സമയം രാവിലെ 11 മണി കഴിഞ്ഞിരുന്നു. കടപ്പുറത്ത് ഇരിക്കുന്ന ചെറുപ്പക്കാ
മരണത്തെ തള്ളിമാറ്റി എവറസ്റ്റിലേക്ക്
1953 മേയ് 29-ന് ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലാരി, നേപ്പാളി ടെൻസിംഗ് നോർഗെയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവ
കാരുണ്യത്തിന്റെ പൊൻമുടിയിൽ
കാൻസർരോഗികൾക്കായി മുടി ദാനം ചെയ്യാൻ തയാറാകുന്നവരുടെ എണ്ണം ഇപ്പോൾ വർധിക്കുന്നുണ്ട്. പൊന്നുപോലെ സൂക്ഷിക്കുന്ന മുടിയാ
മക്കൾക്കു വേണ്ടി ചെരിപ്പ് ഉപേക്ഷിച്ച അമ്മ ജീവിതകഥ പറയുന്നു...
അന്നും ആ അമ്മ തന്റെ മകളെയുമെടുത്ത് നടന്നു. ഒക്കത്തിരുന്ന മകൾ ഇടയ്ക്ക് ചുമലിലേക്ക് ചാഞ്ഞപ്പോൾ അമ്മ ആ മുഖമുയർത്തി ചു
സ്നേഹത്തിന്റെ ഒളിന്പിക്സ്
മൂ
ന്ന് ലോക റിക്കാർഡുകൾ...
ഏറ്റവും വലിയ സാന്റാഹാറ്റിന്
ഗിന്നസ് വേൾഡ് റിക്കാർഡ്
ഏറ്റവും വലിയ യൂണിഫൈഡ് മാർ
ഷോമാൻ ജെമിനി ശങ്കരൻ
1951 ഓഗസ്റ്റ് 15. ഗുജറാത്തിലെ ബില്ലിമോറിയയിൽ ഒരു കൊച്ചു സർ ക്കസിന്റെ ആദ്യപ്രദർശനം അരങ്ങേറുകയാണ്. കൂടാരത്തിനകം കാണി
സ്നേഹ സ്പർശം
സന്പത്ത് ഏറെയുണ്ടായിരുന്നു ആ വീട്ടമ്മയ്ക്ക്. തമിഴ്നാട്ടിലും പോണ്ടിച്ചേരി നഗരത്തിലും നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും.
അടുക്കള വിപ്ലവം
പുലർകാലെ എഴുന്നേറ്റ് അടുക്കളയിൽ കയറി അടുപ്പിൽ തീ പിടിപ്പിക്കുക. പുകയൂതി കണ്ണു നീറിയിരുന്ന ആ കാലം പഴയകാല വീട്ടമ്മ
അദ്ഭുത ഹേമന്തരാവ്
കടുത്ത തണപ്പുകാരണമാകാം അയാളുടെ ഉറക്കം കെട്ടത്. അയാൾ കൂട്ടിയിരുന്ന തീയും കെട്ടുപോയിരുന്നു. ബാക്കി നിന്ന വിറകുകന്പുക
പോരാട്ടം മറ്റുള്ളവർക്കുവേണ്ടി
ഇത് ടോം തോമസ് പൂച്ചാലിൽ. നീതി തേടി ഒരു യാത്രയാണ് ടോമിന്റേത്. വിവരാവകാശനിയമപ്രകാരം രേഖകൾ സംഘടിപ്പിക്കുക മാത്ര
അലിവിന്റെ വിരലുകളില് ഒലീവില പോലെ
ഒലീവിന്റെ തളിരിലകളില് വിരലുകള് ചേര്ത്തുവയ്ക്കുന്നതുപോലെയായിരുന്നു അത്. ലോകം ചുംബിക്കാന് കൊതിക്കുന്ന വിരലുകളില
പ്രകാശം പരത്തുന്ന ടീച്ചർ
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
നിന്റെ ചിറകിലാകാശവും തന്നു
നിന്നാത്മശിഖ
ലൈഫ് ഓഫ് ലക്ഷ്മി
യമുനാനദിക്കരയിലെ വെണ്ണക്കൽ സൗധം കാണാൻ ആഗ്രയിലെത്തിയപ്പോഴാണ് സഹയാത്രികൻ ഷീറോസ് ഹാങ്ഒൗട്ട് കഫേയിൽ പോകാമെന്ന് പറ
ഇനി കലക്കും ചക്ക
വൈകുന്നേരം വെയിൽ ചാഞ്ഞ സമയം. അടുക്കളപ്പുറത്തെ മുറ്റത്തു വീട്ടുകാർ കൊരണ്ടിപ്പലകകളിട്ടു വട്ടംകൂടിയിരിക്കുന്നു. നടുവ
ഉയിർത്തെഴുന്നേല്പ്
ഇന്ന് ഈസ്റ്റർ. മൂന്നുവർഷത്തിനിടെ ആദ്യമായി ഇറാക്കിലെ ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നു. കഴിഞ്ഞയാഴ്ച ഇറാക്കിലെ നിനവേ പ്രവിശ്യയിലുള്ള ഖാര
കാശിനു കൊള്ളാവുന്ന കഴുത
ലോകത്തിൽ മറ്റൊരു ജന്തുവിനും ലഭിക്കാത്ത മഹാഭാഗ്യം തന്റെ ജീവിതത്തിലുണ്ട്... ഇലകളും പൂക്കളും വിരിച്ച വീഥിയിലൂടെ, ജനസ
സ്നേഹത്തിന്റെ ഒന്നാം സ്ഥലം
നിങ്ങൾ മാത്രമല്ല, പലരും എന്നോടു ചോദിക്കാറുണ്ട് എന്തിനാണ് ഇങ്ങനെ കുരിശുമലകൾ പണിയുന്നതെന്ന്. ഒരു മറുപടിയേ ഉള്ളു. അതൊ
ക്യാപ്റ്റന്റെ നായിക
ഏതാനും വർഷങ്ങൾക്ക് മുന്പാണ്; കോഴിക്കോട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് അനിത എന്ന ഉദ്യോഗസ്ഥയെ തേടി ചെറുപ്പക്കാരനാ
ഒരു പുസ്തകംപോലെ ജിജി
"ജോഗി അങ്ങനെയാണ്. പെട്ടെന്ന് ഒരു തോന്നലുണ്ടായി എവിടേക്കെങ്കിലും പോകും. പിന്നെ കുറേദിവസം കഴിഞ്ഞ് ചിരിച്ചുകൊണ്ടു കയറി
കുടുംബം പുലർത്തിയ പശുക്കൾ
നാടോടിക്കാറ്റ് എന്ന സിനിമയിൽ ശ്രീനിവാസനോടു മോഹൻലാൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘‘എടാ വിജയാ, നമുക്കെന്താ ഈ ബുദ്ധ
അതിജീവനത്തിന്റെ കടൽരേഖ
ഞങ്ങൾ ചേറ്റുവ ഏത്തായി കടപ്പുറത്ത് എത്തിയപ്പോൾ സമയം രാവിലെ 11 മണി കഴിഞ്ഞിരുന്നു. കടപ്പുറത്ത് ഇരിക്കുന്ന ചെറുപ്പക്കാ
മരണത്തെ തള്ളിമാറ്റി എവറസ്റ്റിലേക്ക്
1953 മേയ് 29-ന് ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലാരി, നേപ്പാളി ടെൻസിംഗ് നോർഗെയ്ക്കൊപ്പം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവ
കാരുണ്യത്തിന്റെ പൊൻമുടിയിൽ
കാൻസർരോഗികൾക്കായി മുടി ദാനം ചെയ്യാൻ തയാറാകുന്നവരുടെ എണ്ണം ഇപ്പോൾ വർധിക്കുന്നുണ്ട്. പൊന്നുപോലെ സൂക്ഷിക്കുന്ന മുടിയാ
മക്കൾക്കു വേണ്ടി ചെരിപ്പ് ഉപേക്ഷിച്ച അമ്മ ജീവിതകഥ പറയുന്നു...
അന്നും ആ അമ്മ തന്റെ മകളെയുമെടുത്ത് നടന്നു. ഒക്കത്തിരുന്ന മകൾ ഇടയ്ക്ക് ചുമലിലേക്ക് ചാഞ്ഞപ്പോൾ അമ്മ ആ മുഖമുയർത്തി ചു
സ്നേഹത്തിന്റെ ഒളിന്പിക്സ്
മൂ
ന്ന് ലോക റിക്കാർഡുകൾ...
ഏറ്റവും വലിയ സാന്റാഹാറ്റിന്
ഗിന്നസ് വേൾഡ് റിക്കാർഡ്
ഏറ്റവും വലിയ യൂണിഫൈഡ് മാർ
ഷോമാൻ ജെമിനി ശങ്കരൻ
1951 ഓഗസ്റ്റ് 15. ഗുജറാത്തിലെ ബില്ലിമോറിയയിൽ ഒരു കൊച്ചു സർ ക്കസിന്റെ ആദ്യപ്രദർശനം അരങ്ങേറുകയാണ്. കൂടാരത്തിനകം കാണി
സ്നേഹ സ്പർശം
സന്പത്ത് ഏറെയുണ്ടായിരുന്നു ആ വീട്ടമ്മയ്ക്ക്. തമിഴ്നാട്ടിലും പോണ്ടിച്ചേരി നഗരത്തിലും നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും.
അടുക്കള വിപ്ലവം
പുലർകാലെ എഴുന്നേറ്റ് അടുക്കളയിൽ കയറി അടുപ്പിൽ തീ പിടിപ്പിക്കുക. പുകയൂതി കണ്ണു നീറിയിരുന്ന ആ കാലം പഴയകാല വീട്ടമ്മ
അദ്ഭുത ഹേമന്തരാവ്
കടുത്ത തണപ്പുകാരണമാകാം അയാളുടെ ഉറക്കം കെട്ടത്. അയാൾ കൂട്ടിയിരുന്ന തീയും കെട്ടുപോയിരുന്നു. ബാക്കി നിന്ന വിറകുകന്പുക
പോരാട്ടം മറ്റുള്ളവർക്കുവേണ്ടി
ഇത് ടോം തോമസ് പൂച്ചാലിൽ. നീതി തേടി ഒരു യാത്രയാണ് ടോമിന്റേത്. വിവരാവകാശനിയമപ്രകാരം രേഖകൾ സംഘടിപ്പിക്കുക മാത്ര
അലിവിന്റെ വിരലുകളില് ഒലീവില പോലെ
ഒലീവിന്റെ തളിരിലകളില് വിരലുകള് ചേര്ത്തുവയ്ക്കുന്നതുപോലെയായിരുന്നു അത്. ലോകം ചുംബിക്കാന് കൊതിക്കുന്ന വിരലുകളില
പ്രകാശം പരത്തുന്ന ടീച്ചർ
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
നിന്റെ ചിറകിലാകാശവും തന്നു
നിന്നാത്മശിഖ
ഇന്ത്യൻ ജുറാസിക് പാർക്ക്
അദ്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകത്തേക്കാണ് ഈ പാർക്കിന്റെ വാതിലുകൾ തുറക്കുന്നത്. ലോകമെങ്ങുംനിന്ന് ആളുകൾ ഇവിടേക്ക് എത്തുന്നു. 1981-ൽ സിമന്റ് ക
നൂറുവട്ടം ഓർമിക്കാൻ ഇന്ദിര
“ഒന്നുകിൽ സ്നേഹിക്കാം, അല്ലെങ്കിൽ വെറുക്കാം. പക്ഷേ, ഒരിക്കലും അവഗണിക്കാനാവില്ല.” ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏ
കൊല്ലരുത്
പശ്ചിമേഷ്യയിൽ ഐഎസ് നശിപ്പിച്ച ക്രിസ്ത്യൻ പള്ളികൾക്കു കണക്കില്ല. പക്ഷേ, ദെർ എസോറിലെ പള്ളിയുടെ സ്ഥാനത്ത് ഇപ്പോഴുള്ള ക
ഇറ്റലിയിലെ ലൂക്ക, ബൽജിയംകാരി എലൻ, മലയാളിയുടെ കൊക്കോ!
ഇത് ലൂക്കായുടെയും എലന്റെയും കഥ. ഒരു വൻകരയിൽ നിന്നു മറ്റൊരുവൻകരയിലേക്ക് പറിച്ചുനടപ്പെട്ട യുവദന്പതികളുടെ കഥ.
സിസ്റ്റർ റാണി മരിയ രക്തനക്ഷത്രം
സമുന്ദർസിംഗ് മധ്യപ്രദേശിലെ ഉദയ്നഗറിൽ മിർജാപ്പൂർ ഗ്രാമത്തിലെ വാടകക്കൊലയാളിയായിരുന്നു നാലാംക്ലാസ് വരെ മാത്രം പഠിച്ച ഒരു ഗുണ്ട. പ്രമാണിയും ഗ്രാമപഞ്ചായ
കാലത്തിന്റെ കവിളിലെ കണ്ണീർത്തുള്ളി
താജ്മഹൽ
ഇതുപോലെ മറ്റൊന്നില്ല. ഇത്ര വലിയ പ്രണയസ്മാരകം ലോകത്ത് മറ്റൊരിടത്തും മനുഷ്യർക്കായി നിർമിക്കപ
ഡ്രം ടപ്യോക്ക..ചില്ലി സാലഡ്
ഡ്രം
ടപ്യോക്ക... ചെണ്ടമുറിയൻ കപ്പയ്ക്ക് സായ്പ്പുകുട്ടികൾ പേരിട്ടു.
കാന്താരി മുളകു ചമ്മന്തി... ഹോട്ട് ചില്ലി സ
മലയാളത്തിന്റെ ഉലകനായിക
പ്രമുഖ സാമ്പത്തിക ദിനപത്രമായ "മിന്റ്' ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള മലയാള ഇന്റർനെറ്റ് പത്രമായി 2010ൽ ദീപിക ഡോട്
മരുഭൂമിയിലെ നിലവിളി
എനിക്കും നിങ്ങളെപ്പോലെ ചിരിക്കണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ലല്ലോ... കോട്ടയം സീരിയിലെ (സെൻറ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് സെൻറർ) കൊച്ചുമുറിയിൽ
വഴിമുട്ടാതെ കനകമൊട്ട
വീട്ടിലേക്ക് കയറും മുന്പ് വഴിയിൽവച്ചു തന്നെ ഒരു കാര്യം പറയാം... വഴിമുട്ടിയ ഒരാളുടെ അനുഭവമല്ല ഇത്, വഴിതേടി നടന്ന ഒരു
Latest News
കാസ്ട്രോ യുഗത്തിന് വിരാമം; മിഗുവൽ ഡയസ് ക്യൂബയുടെ പുതിയ പ്രസിഡന്റ്
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കല്ലിനിടിച്ച് കൊന്നു
ലേലത്തിൽ പന്തുതട്ടിയതിനു പന്തിൽ കണക്കുതീർത്ത് ഗെയ്ൽ; ആറാം ഐപിഎൽ സെഞ്ചുറി
മഹാരാഷ്ട്രയിൽ ആറു കർഷകർ ജീവനൊടുക്കാൻ ശ്രമിച്ചു
വൈദ്യുതി പ്രതിസന്ധി തുടരുന്നു: ജലവൈദ്യുതി ഉത്പാദനം കൂട്ടി
Latest News
കാസ്ട്രോ യുഗത്തിന് വിരാമം; മിഗുവൽ ഡയസ് ക്യൂബയുടെ പുതിയ പ്രസിഡന്റ്
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കല്ലിനിടിച്ച് കൊന്നു
ലേലത്തിൽ പന്തുതട്ടിയതിനു പന്തിൽ കണക്കുതീർത്ത് ഗെയ്ൽ; ആറാം ഐപിഎൽ സെഞ്ചുറി
മഹാരാഷ്ട്രയിൽ ആറു കർഷകർ ജീവനൊടുക്കാൻ ശ്രമിച്ചു
വൈദ്യുതി പ്രതിസന്ധി തുടരുന്നു: ജലവൈദ്യുതി ഉത്പാദനം കൂട്ടി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top