ആന്ധ്രയിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി
ആന്ധ്രയിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി
Wednesday, June 14, 2023 2:18 PM IST
വെബ് ഡെസ്ക്
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി. ബുധനാഴ്ച രാവിലെ താടി, അനകപള്ളി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം.

കൽക്കരി കയറ്റിയ ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെ തുടർന്ന് വിശാഖപട്ടണം-വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.

ആറ് ട്രെയിനുകൾ റദ്ദാക്കിയതായും ഒരു ട്രെയിനിന്‍റെ സമയം മാറ്റിക്രമീകരിച്ചുവെന്നും ദക്ഷിണറെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<