ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ബി​ഹാ​റി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ബി​ഹാ​റി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Wednesday, May 8, 2024 12:18 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. അ​രാ​രി​യ, സു​പോ​ള് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.

ഹോം ​ഗാ​ർ​ഡ് മ​ഹേ​ന്ദ്ര ഷാ, ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശൈ​ലേ​ന്ദ്ര കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ബി​ഹാ​റി​ലെ ജ​ഞ്ജ​ർ​പൂ​ർ, മ​ധേ​പു​ര, ഖ​ഗാ​രി​യ, അ​രാ​രി​യ, സു​പോ​ൾ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.


ഖ​ഗാ​രി​യ​യി​ലെ ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് വി​ഭാ​ഗം ആ​ളു​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ഒ​രു ഇ​വി​എം മെ​ഷി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തൊ​ഴി​കെ വോ​ട്ടിം​ഗ് ഏ​റെ​ക്കു​റെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​ന​ത്ത സു​ര​ക്ഷ​യി​ൽ രാ​വി​ലെ ഏ​ഴി​ന് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. വോ​ട്ടെ​ടു​പ്പി​നു​ള്ള സ​മ​യ​പ​രി​ധി വൈ​കി​ട്ട് ആ​റി​ന് അ​വ​സാ​നി​ച്ച​പ്പോ​ൾ 60 ശ​ത​മാ​ന​ത്തോ​ളം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഈ ​ക​ണ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ എ​ച്ച്.​ആ​ർ. ശ്രീ​നി​വാ​സ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<