ഷമിയെ അറിയാം: അലിഷ്ബ
Tuesday, March 20, 2018 12:36 AM IST
ദു​ബാ​യ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​ർ മു​ഹ​മ്മ​ദ് ഷ​മി വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ മോ​ഡ​ൽ അ​ലി​ഷ്ബ. ഷ​മി​യെ ത​നി​ക്ക​റി​യാ​മെ​ന്നും ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ ഷ​മി​യെ ഫോ​ളോ ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ലി​ഷ്ബ. ഷ​മി​യെ ഇ​ഷ്ട​മാ​ണ്.

ഞ​ങ്ങ​ള്‍ ദു​ബാ​യി​ല്‍ വ​ച്ച് ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​ന്ന​ത് ഒ​രു ആ​രാ​ധി​ക എ​ന്ന അ​ര്‍ഥ​ത്തി​ലാ​ണെ​ന്നും അ​തി​ന് മ​റ്റു മാ​ന​ങ്ങ​ള്‍ ന​ല്‍കേ​ണ്ട​തി​ല്ലെ​ന്നും അ​ലി​ഷ്ബ വ്യ​ക്ത​മാ​ക്കി. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള വ്യ​ക്തി​യാ​ണ് ഷ​മി. അ​ക്കൂ​ട്ട​ത്തി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് താ​നെ​ന്നും അ​ലി​ഷ്ബ പ​റ​യു​ന്നു. മ​റ്റു വി​വാ​ദ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും അ​ലി​ഷ്ബ പ​റ​ഞ്ഞു. ത​ന്‍റെ സ​ഹാ​ദ​രി ഷാ​ര്‍ജ​യി​ലു​ണ്ട്. അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് ഷ​മി​യെ കാ​ണാ​ന്‍ ദു​ബാ​യി​ലേ​ക്ക് പോ​യ​തെ​ന്നും അ​ലി​ഷ്ബ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.