ഡോ​​ർ​​ട്ട്മു​​ണ്ടി​​നു ജ​​യം; റ​​യ​​ൽ, ബ​​യേ​​ണ്‍ സമാസമം
ഡോ​​ർ​​ട്ട്മു​​ണ്ടി​​നു ജ​​യം;  റ​​യ​​ൽ, ബ​​യേ​​ണ്‍ സമാസമം
Friday, May 3, 2024 2:49 AM IST
ഡോ​​ർ​​ട്ട്മു​​ണ്ട്/​​മ്യൂ​​ണി​​ക്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ൽ ജ​​ർ​​മ​​ൻ ക്ല​​ബ് ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ടി​​നു ജ​​യം.

ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഡോ​​ർ​​ട്ട്മു​​ണ്ട് 1-0ന് ​​ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മ​​യ്നെ തോ​​ൽ​​പ്പി​​ച്ചു. നി​​ക്ലാ​​സ് ഫു​​ൾ​​ക്രൂ​​ഗ് (36’) നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു ഡോ​​ർ​​ട്ട്മു​​ണ്ടി​​ന്‍റെ ജ​​യം.

അ​​തേ​​സ​​മ​​യം, ജ​​ർ​​മ​​ൻ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും സ്പാ​​നി​​ഷ് ശ​​ക്തി​​യാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡും ത​​മ്മി​​ൽ ന​​ട​​ന്ന സെ​​മി 2-2 സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു.

ബ​​യേ​​ണി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ​​ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ലെ​​റോ​​യ് സ​​നെ (53’), ഹാ​​രി കെ​​യ്ൻ (57’ പെ​​നാ​​ൽ​​റ്റി) എ​​ന്നി​​വ​​ർ ആ​​തി​​ഥേ​​യ​​ർ​​ക്കു​​വേ​​ണ്ടി വ​​ല​​കു​​ലു​​ക്കി. വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ (24’, 83’ പെ​​നാ​​ൽ​​റ്റി) ഇ​​ര​​ട്ട​​ഗോ​​ളി​​ൽ റ​​യ​​ൽ സ​​മ​​നി​​ല പി​​ടി​​ച്ചു. ര​​ണ്ടാം​​പാ​​ദ സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ൾ എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ അ​​ര​​ങ്ങേ​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.