വിവാഹ വാര്‍ഷികത്തിൽ റിതികയ്ക്കു രോഹിതിന്‍റെ സമ്മാനം
Wednesday, December 13, 2017 1:50 PM IST
മൊ​ഹാ​ലി: രോ​ഹി​തി​ന്‍റെ മൂ​ന്നാം ഡ​ബി​ൾ സെ​ഞ്ചു​റി വി​വാ​ഹ വാ​ര്‍ഷി​ക​ദി​ന​ത്തി​ല്‍. ഇ​ന്ത്യ​യു​ടെ താ​ത​്കാ​ലി​ക നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ ര​ണ്ടാം വി​വാ​ഹ വാ​ര്‍ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ.

ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു ന​ടു​വി​ലാ​യി​രു​ന്നു രോ​ഹി​ത് ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭാ​ര്യ റി​തി​ക​യും അ​തി സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു ഗാ​ല​റ​ഇ​യി​ലി​രു​ന്ന​ത്. ഡ​ബി​ൾ സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ച്ച​പ്പോ​ൾ‌ മെ​ഹാ​ലി​യി​ലെ ഗാ​ല​റി​യി​ലി​രു​ന്നു ആ​ന​ന്ദ​ക്ക​ണ്ണീ​ര്‍ പൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഡ​ബി​ൾ തി​ക​ച്ച ശേ​ഷം ഫ്ളൈ​യിം​ഗ് കി​സ് ന​ൽ​കി​യാ​ണ് രോ​ഹി​ത് ത​ന്‍റെ സ​ന്തോ​ഷം റി​തി​ക​യു​മാ​യി പ​ങ്കു​വ​ച്ച​ത്.


ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​ട്ട് ര​ണ്ട് വ​ര്‍ഷ​മാ​വു​ന്ന ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന​ലെ ഡ​ബി​ള്‍ സെ​ഞ്ചുറി നേ​ടി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ രോ​ഹി​ത്ത് ത​ന്‍റെ മോ​തി​ര​വി​ര​ലി​ല്‍ ചും​ബി​ച്ചു​കൊ​ണ്ടാ​ണ് റി​തി​ക​യോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ഒ​രു​പ​ക്ഷേ, റി​തി​ക​യ്ക്കു ല​ഭി​ച്ച ഏ​റ്റ​വും മി​ക​ച്ച വി​വാ​ഹ സ​മ്മാ​ന​വും ഇ​തു​ത​ന്നെ​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.