അർജന്‍റീന-റഷ്യ സൗഹൃദമത്സരം
Friday, November 10, 2017 1:54 PM IST
മോ​സ്‌​കോ: 2018 ഫി​ഫ ലോ​ക​ക​പ്പി​ന് വ​ള​രെ ക​ഷ്ടി​ച്ച് യോ​ഗ്യ​ത നേ​ടിയ മു​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ അ​ര്‍ജ​ന്‍റീ​ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന് ലോ​ക​ക​പ്പി​ന്‍റെ ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യെ ഇ​ന്നു നേ​രി​ടും. ക​രു​ത്ത​രാ​യ അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി ലോ​ക​ക​പ്പി​ന്‍റെ ഒ​രു​ക്കം കൂ​ടു​ത​ല്‍ ന​ന്നാ​ക്കാ​നാ​ണ് റ​ഷ്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ര്‍ജ​ന്‍റീ​ന​യ്ക്കും മി​ക​വി​ലെ​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

ലാ​റ്റി​നമേ​രി​ക്ക​ന്‍ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യ സ​മ​നി​ല​ക​ളു​മാ​യി അ​ര്‍ജ​ന്‍റീ​ന നീ​ങ്ങി​യ​പ്പോ​ള്‍ റ​ഷ്യ​യി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്മാ​ര്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് തോ​ന്നി. എ​ന്നാ​ല്‍ നി​ര്‍ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ല്‍ ഇ​ക്വ​ഡോ​റി​നെ തോ​ല്‍പ്പി​ച്ച് അ​ര്‍ജ​ന്‍റീ​ന ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ക​യാ​യി​രു​ന്നു. ല​യ​ണ​ല്‍ മെ​സി ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലു​ണ്ട്. റ​ഷ്യ തീ​ര്‍ത്തും മോ​ശം പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ സ്വ​ന്തം ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടും കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ റ​ഷ്യ​ക്കു മി​ക​വി​ലെ​ത്താ​നാ​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.