തമിഴ്നാടിനും കര്‍ണാടകയ്ക്കും കിരീടം
Sunday, February 26, 2017 10:23 AM IST
ചങ്ങനാശേരി: ഫെഡറേഷന് കപ്പ് ബോള്‍ ബാഡ്മിന്റണില്‍ തമിഴ്നാടിനും കര്‍ണാടകയ്ക്കും കിരീടം. പുരുഷന്മാരില് തമിഴ്നാട് ആന്ധ്ര പ്രദേശിനെ 35-32, 32-35, 35-22 എന്ന സ്കോറിനു കീഴടക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ കര്‍ണാടക നേരിട്ടുള്ള സെറ്റുകളില്‍ 35-28, 35-30 എന്ന സ്കോറിനു തമിഴ്നാടിനെ മറികടന്നു.