ആഴ്സണലിനു ജയം, ഇബ്ര മാഞ്ചസ്റ്ററിനെ രക്ഷിച്ചു
ആഴ്സണലിനു ജയം, ഇബ്ര മാഞ്ചസ്റ്ററിനെ രക്ഷിച്ചു
Monday, November 28, 2016 11:15 AM IST
ലണ്ടൻ/മാഞ്ചസ്റ്റർ: അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോൾ ആഴ്സണലിനു ജയമൊരുക്കി. സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ ഒന്നിനെതിരേ മൂന്നു ഗോളിനാണ് ബോൺമൗത്തിനെ പരാജയപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ സമനിലയ്ക്കുശേഷം പീരങ്കിപടയ്ക്കു വിജയപാതയിൽ തിരിച്ചെത്താനായി. പന്ത്രണ്ടാം മിനിറ്റിൽ സാഞ്ചസ് ആഴ്സണലിനെ മുന്നിെലത്തിച്ചു. ഇതിനു മറുപടി കല്ലം വിൽസൺ 23–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ നൽകി. ബോക്സിനുള്ളിൽ വിൽസണെ നാച്ചോ മോൺറിയൽ ഫൗൾ വീഴ്ത്തിയതിനായിരുന്നു സ്പോട് കിക്ക്. എന്നാൽ രണ്ടാം പകുതിയിൽ തിയോ വാൽകോട്ട് (53), ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ സാഞ്ചസിന്റെ (90+1) രണ്ടാം ഗോളും ആഴ്സീൻ വെംഗറുടെ ടീമിനു ജയം നല്കി. ഒക്ടോബർ 29നുശേഷം ആഴ്സണൽ നേടുന്ന ആദ്യ ജയമായിരുന്നു. പതിമൂന്നു കളിയിൽ 28 പോയിന്റുമായി ആഴ്സണൽ നാലാം സ്‌ഥാനത്താണ്.

സ്വന്തം ഓൾഡ് ട്രാഫോർഡ് സ്്റ്റേഡിയത്തിൽ വിജയം കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. വെസ്റ്റ്ഹാം യുണൈറ്റഡിനോട് 1–1ന് മാഞ്ചസ്റ്റർ സമനിലയിൽ പിരിഞ്ഞു. സ്വന്തം ഗ്രൗണ്ടിൽ തുടർച്ച മൂന്നു ലീഗ് മത്സരങ്ങളിലെ സമനിലയ്ക്കു ശേഷം വിജയം മോഹിച്ച ചുവന്ന ചെകുത്താന്മാരുടെ മോഹം വിജയിച്ചില്ല. സെപ്റ്റംബർ 24നാണ് യുണൈറ്റഡ് അവസാനമായ പ്രീമിയർ ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ ജയിക്കുന്നത്. റഫറിയുടെ നടപടിയെ ചോദ്യം ചെയ്തു കയർത്തതിനു ഹൊസെ മൗറിഞ്ഞോയെ ടച്ച് ലൈനിൽനിന്നു പുറത്താക്കി. സീസണിൽ രണ്ടാം തവണയാണ് മൗറിഞ്ഞോ ടച്ച് ലൈൻ വിലക്ക് നേരിടുന്നത്.

90–ാം സെക്കൻഡിൽ ഡിയാഫ്ര സാക്കോയുടെ ഗോളിൽ ആതിഥേയരുടെ വല കുലുങ്ങി. ആദ്യ പകുതിയിൽ തന്നെ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് (21) ഹെഡറിലൂടെ യുണൈറ്റഡ് മറുപടി നൽകി. ഇതിനുശേഷം യുണൈറ്റഡ് വിജയഗോളിനായി ശ്രമം നടത്തിയെങ്കിലും വെസ്റ്റ്ഹാമിന്റെ ശക്‌തമായ പ്രതിരോധം അതിന് അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ വെയ്്ൻ റൂണിയെയും ഹെൻറിക് മിഖിത്രായനെയും ഇറക്കിയെങ്കിലും ഈ നീക്കത്തിനും ഗോൾ കൊണ്ടുവരാനായില്ല. സമനില വഴങ്ങേണ്ടി വന്നതുെക്ാണ്ട് യുണൈറ്റഡിന് പോയിന്റ് മെച്ചപ്പെടുത്താനായില്ല. നിലവിൽ 20 പോയിന്റുമായി മൗറിഞ്ഞോയുടെ ടീം ആറാം സ്‌ഥാനത്താണ്. വെസ്റ്റ്ഹാം പതിനാറാമതും.

ആദ്യപകുതിയിൽ ബോക്സിനുള്ളിൽ പോൾ പോഗ്ബ ഡൈവ് ചെയ്തതിനു റഫറി മഞ്ഞക്കാർഡ് കാണിച്ചതാണ് മൗറിഞ്ഞോയെ ചെടിപ്പിച്ചത്. വെള്ളക്കുപ്പി തൊഴിച്ചുകൊണ്ട് മൗറിഞ്ഞോ പ്രകടിപ്പിച്ച രോഷത്തിനാണ് പുറത്താക്കലുണ്ടായത്. 2007നുശേഷം ഓൾഡ് ട്രാഫർഡിൽ വിജയം മോഹിച്ച വെസ്റ്റ്ഹാമിന്റെ മോഹങ്ങളെ സാക്കോ ഹെഡറിലൂടെ ജീവൻവയ്പ്പിച്ചു. എന്നാൽ ഇതിനുശേഷം യുണൈറ്റഡ് ആക്രമണം ശക്‌തമാക്കി. ഇബ്രാഹിമോവിച്ച്് ഹെഡറിലൂടെ തന്നെ തിരിച്ചടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.