ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെ മിഡിൽസ്ബ്രോ ഗോൾരഹിത സമനിലയിൽ തളച്ചു. സ്വന്തം ഗ്രൗണ്ടിൽ കളിച്ച ഗണ്ണേഴ്സിന് മിഡിൽസ്ബ്രോ അവസരങ്ങൾ നൽകിയില്ല. ലീസ്റ്റർ സിറ്റി 3–1ന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. ലീസ്റ്ററിനുവേണ്ടി അഹമ്മദ് മൂസ (42), ഷിൻജി ഒകാസാകി (63), ക്രിസ്റ്റ്യൻ ഫൂസ് (80) എന്നിവരാണ് ഗോൾ നേടിയത്. 85–ാം മിനിറ്റിൽ യോഹാൻ കബായെ ക്രിസ്റ്റലിന്റെ ആശ്വാസ ഗോൾ നേടി.