മെരുക്കാൻ കോപ്പൽ വരുന്നു; നന്നാവുമോ ബ്ലാസ്റ്റേഴ്സ്
മെരുക്കാൻ കോപ്പൽ വരുന്നു; നന്നാവുമോ ബ്ലാസ്റ്റേഴ്സ്
Sunday, June 19, 2016 10:19 PM IST
മുംബൈ: മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരം സ്റ്റീവ് കോപ്പൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകും. കോപ്പൽ ഈ ആഴ്ച കൊച്ചിയിലെത്തുമെന്ന് ടീം ഉടമസ്‌ഥരിലൊരാളായ സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. ഡേവിഡ് ജെയിംസിനും പീറ്റർ ടെയിലർക്കും ശേഷമാണ് കോപ്പൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്‌ഥാനത്തേക്ക് എത്തുന്നത്. <യൃ><യൃ>ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള കോപ്പൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 322 മത്സരങ്ങളിൽനിന്നായി 53 ഗോളുകൾ നേടിയിട്ടുണ്ട്. 1984 മുതൽ വിവിധ ഫുട്ബോൾ പരിശീലക വേഷത്തിലെത്തിയ അദ്ദേഹം ക്രിസ്റ്റൽ പാലസ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളെ കളിപഠിപ്പിച്ചു. ഐഎസ്എലിൽ കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സിനു ഊർജം പകരാൻ കോപ്പലിന് ആകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.