ക്വിറ്റോവ രണ്ടാം റൗണ്ടിൽ
Sunday, May 22, 2016 12:11 PM IST
പരീസ്: ചെക് റിപ്പബ്ലിക് താരം പെട്രാ കിറ്റോവ ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ മോണ്ടിനെഗ്രോ താരം ഡൻക കോനിക്കിനെ പരാജയപ്പെടുത്തിയാണ് കിറ്റോവ മുന്നേറിയത്. മൂന്നു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് എതിരാളിയെ വീഴ്ത്താൻ കിറ്റോവയ്ക്കായത്. സ്കോർ: 6–2, 4–6, 7–5. അടുത്ത റൗണ്ടിൽ തായ്വാന്റെ സി–സു വിയെ കിറ്റോവ നേരിടും. ലൂസിയ. സഫറോവ, അനസ്താസ്യ പാവ്ലുചെങ്കോ എന്നിവരും രണ്ടാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തിൽ നിക് കിർഗോയ്സും രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്. ന തീയതി ജൂൺ 10
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.