കോഹ്ലി കൊള്ളാം, ബാംഗളൂർ പോരാ
കോഹ്ലി കൊള്ളാം, ബാംഗളൂർ പോരാ
Sunday, April 24, 2016 12:40 PM IST
രാജ്കോട്ട്: എങ്ങനെ കളിക്കണമെന്ന് കോഹ്ലിക്ക് അറിയാമായിരുന്നു. പക്ഷേ ജയിക്കേണ്ടതെങ്ങനെയെന്ന് അറിയാതെ പോയി.ബൗളർമാർ ഒരിക്കൽക്കൂടി ഉത്തരവാദിത്വം മറന്നപ്പോൾ ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന് ഗുജറാത്ത് ലയൺസിനോട് ആറു വിക്കറ്റിന്റെ തോൽവി. സ്കോർ: ബാംഗളൂർ 20 ഓവറിൽ രണ്ടിന് 180. ഗുജറാത്ത് 19.3 ഓവറിൽ നാലിന് 182. 63 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സറും പറത്തിയാണ് കോഹ്ലിയുടെ ഉഗ്രൻ 100.

ഗുജറാത്തിന്റെ ജയത്തിൽ ദിനേഷ് കാർത്തിക് (50 നോട്ടൗട്ട്), ബ്രെണ്ടൻ മക്കല്ലം (42), ഡ്വെയ്ൻ സ്മിത്ത് (32) എന്നിവർ നിർണായക സംഭാവന നല്കി.

രണ്ടാം മത്സരത്തിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടു വിക്കറ്റിന് റൈസിംഗ് പൂന സൂപ്പർ ജയന്റ്സിനെ തോല്പിച്ചു. ജയിക്കാൻ 161 റൺസ് വേണ്ടിയിരുന്ന കോൽക്കത്ത മൂന്നു പന്ത് ബാക്കി നിൽക്കേയാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പൂനയ്ക്കായി അജിങ്ക്യ രഹാനെ (67) ടോപ് സ്കോററായി. 60 റൺസുമായി മുന്നിൽനിന്നു പട നയിച്ച സൂര്യകുമാർ യാദവാണ് കോൽക്കത്തൻ തിരിച്ചടിക്കു നേതൃത്വം നല്കിയത്. പോയിന്റു പട്ടികയിൽ കോൽക്കത്ത ഒന്നാമതും ഗുജറാത്ത് രണ്ടാമതുമാണ്.

നേരത്തേ, വൈകുന്നേരത്തെ കളിയിൽ സീസ ണിൽ ആദ്യമായി ടോസ് നേടിയതിന്റെ ആഹ്ലാദത്തിലാണ് കോഹ്ലി ബാറ്റിംഗിനിറങ്ങിയത്. അച്ഛനായതിന്റെ ആഘോഷത്തിനായി നാട്ടിൽ പോയ ക്രിസ് ഗെയ്ൽ തിരിച്ചെത്താത്തതിനാൽ ഷെയ്ൻ വട്സനായിരുന്നു കോഹ്ലിയുടെ ഓപ്പണിംഗ് പങ്കാളി. എന്നാൽ, വെറും ആറു പന്തിൽ വാട്സന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. വിജയജോടികളായ കോഹ്ലി–ഡിവില്യേഴ്സ് സഖ്യം ക്രീസിൽ ഒന്നിച്ചതോടെ ബാംഗളൂർ ആരാധകർ ആവേശത്തിലായി. പതിവുഫോമിന്റെ പരിസരത്തെത്താൻപോലും ഡിവില്യേഴ്സ് പാടുപെട്ടതോടെ സ്കോറിംഗ് താണു. പ്രവീൺ താംബെയുടെ പന്തിൽ റെയ്ന പിടിച്ചു ഡിവില്യേഴ്സ് പുറത്തായതോടെ ബാംഗളൂർ പ്രതിസന്ധിയിലാകുകയും ചെയ്തു. 16 പന്തിൽ വെറും 20 റൺസായിരുന്നു എബിഡിയുടെ സംഭാവന.
<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ25ബ്യെമറമ്.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കോഹ്ലി ഇന്നിംഗ്സിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്നതും ഈ ഘട്ടത്തിലാണ്. പകരക്കാരനായി ടീമിലെത്തിയ ടെസ്റ്റ് ഓപ്പണർ കെ.എൽ. രാഹുൽ മികച്ച പിന്തുണ നല്കുകയും ചെയ്തു. അവസാന ഓവർ തുടങ്ങുമ്പോൾ കോഹ്ലിയുടെ സ്കോർ 85 റൺസ്. ഡ്വെയ്ൻ ബ്രാവോയുടെ രണ്ടാം പന്ത് സിക്സർ പറത്തിയ ബാംഗളൂർ ക്യാപ്റ്റൻ അവസാന പന്തിൽ ബൗണ്ടറിയടിച്ച് മൂന്നക്കം തികച്ചു. രാഹുൽ 35 പന്തിൽ 51 റൺസെടുത്തു പുറത്താകാതെനിന്നു. രണ്ടാമത്തെ 50 റൺസിലെത്താൻ വിരാടിന് വേണ്ടിവന്നത് കേവലം 23 പന്തുകൾ.

ആദ്യവിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തുകൊണ്ടാണ് ഗുജറാത്ത് ലയൺസിന്റെ മറുപടി തുടങ്ങിയത്. ബ്രെണ്ടൻ മക്കല്ലത്തെ സാക്ഷിനിർത്തി ഡ്വെയ്ൻ സ്മിത്താണ് കടന്നാക്രമണം നടത്തിയത്. 21 പന്തിൽ 32 റൺസെടുത്ത സ്മിത്തിനെ കെയ്ൻ റിച്ചാർഡ്സൺ പുറത്താക്കി. സ്മിത്ത് പോയതോടെ മക്കല്ലം ചാർജായി. ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച കിവി താരം 24 പന്തിൽ 42 റൺസെടുത്ത് തന്റെ റോൾ ഭംഗിയാക്കി.45 റൺസ് എടുത്ത ക്യാപ്റ്റൻ റെയ്ന 140ൽ വച്ചു പുറത്തായപ്പോൾ കോഹ്ലിയും കൂട്ടരും ജയം മണത്തതാണ്. എന്നാൽ, ദിനേഷ് കാർത്തിക് കപ്പിത്താന്റെ റോൾ ഏറ്റെടുത്തതോടെ ലയൺസ് നാലാം ജയവും സ്വന്തമാക്കി.




<ആ>ഇന്ത്യൻ പ്രീമിയർ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ്

കോൽക്കത്ത 5–4–1–0–8
ഗുജറാത്ത് ലയൺസ് 5–4–1–0–8
ഡൽഹി 4–3–1–0–6
ഹൈദരാബാദ് 5–3–2–0–6
ബാംഗളൂർ 5–2–3–0–4
മുംബൈ 6–2–4–0–4
പൂന 5–1–4–0–2
പഞ്ചാബ് 5–1–4–0–2

ടോപ് 5 ബാറ്റ്സ്മാൻ
(മത്സരം, റൺസ്, ഉയർന്ന സ്കോർ)

കോഹ്ലി5–367–100*
വാർണർ 5–294–90*
ഡിവില്യേഴ്സ്5–269–83
ഗൗതം ഗംഭീർ 5–237–90*
രോഹിത് ശർമ 6–230–84*

ടോപ് 5 ബൗളർ
താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

മക്ക്ലനേഗൻ 6–9–4/21
ഭുവനേശ്വർ കുമാർ5–8–4/29
അമിത് മിശ്ര 4–7–4/11
മുസ്താഫിസുർ5–7–2/9
മുരുഗൻ അശ്വിൻ 5–7–3/36
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.