പാക്കിസ്ഥാന്‍ പുറത്ത്, വിന്‍ഡീസ് സെമിയില്‍
പാക്കിസ്ഥാന്‍ പുറത്ത്, വിന്‍ഡീസ് സെമിയില്‍
Tuesday, February 9, 2016 11:31 PM IST
ഫത്തുള്ള: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനു തകര്‍ത്ത് വെസ്റ് ഇന്‍ഡീസ് സെമിഫൈനലില്‍ കടന്നു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് യുവനിര 40 ഓവറില്‍ അഞ്ച് വിക്കറ്റിനു മറികടന്നു. ടെവിന്‍ ഇംലാച് (54), ഷിംറോണ്‍ ഹെറ്റ്മെയര്‍ (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വിന്‍ഡീസിനു സെമിബര്‍ത്ത് സമ്മാനിച്ചത്. ഷമര്‍ സ്പ്രിഗര്‍ 37 റണ്‍സ് നേടി.

നേരത്തേ ഉമൈര്‍ മസൂദ് നേടിയ സെഞ്ചുറിയാണു പാക്കിസ്ഥാനു മാന്യമായ സ്കോര്‍ സമ്മാനിച്ചത്. മസൂദ് 113 റണ്‍സ് നേടി. 58 റണ്‍സോടെ സല്‍മാന്‍ ഫയാസ് പുറത്താകാതെ നിന്നു. അഞ്ചിന് 57 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 164 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസിനു വേണ്ടി ചീമര്‍ ഹോള്‍ഡര്‍ രണ്ടു വിക്കറ്റ് നേടി. ഉമൈര്‍ മസൂദാണു മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ സെമിയിലെത്തിയ ഇന്ത്യ ശ്രീലങ്കയെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.