യുവന്റസിനു ജയം
Tuesday, December 1, 2015 12:02 AM IST
ടൂറിന്‍: ഇറ്റലിയന്‍ സീരി എ ഫുട്ബോളില്‍ നിലവില ചാമ്പ്യന്മാരായ യുവന്റസ് മറുപടിയില്ലാത്ത മൂന്നു ഗോളിനു പലേര്‍മോയെ തോല്‍പ്പിച്ചു. മരിയോ മാന്‍സുകിച്ച് (54), സ്റ്റെഫാനോ സ്റ്റുറേറോ (89), സിമോണ്‍ സാസ (90+3) എന്നിവരാണ് ഗോള്‍ നേടിയത്. സീരി എയില്‍ യുവന്റസിന്റെ തുടര്‍ച്ചയായ നാലാം ജയമായിരുന്നു. ജയത്തോടെ യുവന്റസ് അഞ്ചാം സ്ഥാനത്താണ്. 30 പോയിന്റുള്ള ഇന്റര്‍ മിലാനാണ് ഒന്നാം സ്ഥാനത്ത്.