ബയേണ്‍ കിരീടം ഉറപ്പിച്ചു
Tuesday, April 28, 2015 11:55 PM IST
മ്യൂണിക്: ബയേണ്‍ മ്യൂണിക് തുടര്‍ച്ചയായ മൂന്നാം ബുണ്ടസ് ലിഗ കിരീടം ഉറപ്പിച്ചു. 25-ാമത്തെ പ്രാവശ്യമാണ് ബയേണ്‍ ബുണ്ടസ് ലിഗ ചാമ്പ്യന്മാരാകുന്നത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ പോയിന്റ് നിലയില്‍ രണ്ടാമതായിരുന്ന വൂള്‍ഫ്സ്ബര്‍ഗ് ഏകപക്ഷീയമായ ഒരു ഗോളിനു ബൊറൂസിയ മോണ്‍ചെന്‍ഗ്ളഡ്ബാഷിനോട് പരാജയപ്പെട്ടതോടെയാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. മാക്സ് ക്രൂസ് (90) വകയായിരുന്നു ഗ്ളഡ്ബാഷിന്റെ വിജയഗോള്‍.

30 കളിയില്‍ ബയേണിന് 76 പോയിന്റുണ്ട്. അത്രതന്നെ കളികളില്‍ വൂള്‍സ്ബര്‍ഗിനു 61 പോയിന്റുമായി രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനത്തുള്ള മോണ്‍ചെന്‍ഗ്ളഡ്ബാഷിന് 57 പോയിന്റുമുണ്ട്.

ചാമ്പ്യന്‍സ് ലീഗ് സെമിയിലും ജര്‍മന്‍ കപ്പിലും സെമിയില്‍ കടന്ന ബയേണ്‍ ട്രിപ്പിള്‍ കിരീടമാണ് ലക്ഷ്യംവയ്ക്കുന്നത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ബയേണ്‍ 1-0ന് ഹെര്‍ത്തബര്‍ലിനെ തോല്‍പ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.