ഇഞ്ചിയോണ്‍: മലയാളിതാരം അലന്‍ ബേബി അടങ്ങുന്ന ഇന്ത്യ സൈക്ളിംഗ് സ്പ്രിന്റ് ഇനത്തില്‍ ഫൈനലില്‍ കടന്നെങ്കിലും ഏഴാം സ്ഥാനത്തായാണു ഫിനിഷ് ചെയ്തത്. ഇഞ്ചിയോണ്‍ അന്താരാഷ്്ട്ര വെലോഡ്രോമില്‍ നടന്ന മത്സരത്തില്‍ അലന്‍- അമൃത് സിംഗ്- അമര്‍ജിത് സിംഗ് ത്രയം 24.747,19.661, 20. 236 എന്നിങ്ങനെയുള്ള സമയങ്ങളിലാണ്് ഫിനിഷ് ചെയ്തത്, അതായത് 4.644 സെക്കന്‍ഡില്‍. കൊറിയയുടെ സണ്‍ ജിയോംഗ്-ഇം ചെബിന്‍ -കംഗ് ഡോംഗ്ജിന്‍ ത്രയം സ്വര്‍ണം നേടി. ചൈനയ്ക്കു വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി.