കേരളം റണ്ണറപ്
കട്ടക്ക്: 64-ാമത് ദേശീയ ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം റണ്ണറപ്. 68നെതിരേ 79 പോയിന്റുകള്‍ക്ക് ഛത്തീസ്ഗഡിനോടാണു കേരളം പരാജയപ്പെട്ടത്. ആറടി ഏഴിഞ്ച് ഉയരമുള്ള പൂനം ചതുര്‍വേദിയാണ് കേരളത്തിന്റെ കഥകഴിച്ചത്. പൂനം 43 പോയിന്റുകളാണ് സ്വന്തമാക്കിയത്. കേരളത്തിനുവേണ്ടി പൂജാമോള്‍ 33 പോയിന്റ് നേടി.

മൂന്നാം സ്ഥാനത്തിനുവേണ്ടി മത്സരിച്ച ആണ്‍കുട്ടികളും ഇന്നലെ പരാജയപ്പെട്ടു. തമിഴ്നാടിനെതിരേ 57-96 എന്ന ക്രമത്തിലാണ് കേരളം തോറ്റത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്നാടിനെ പരാജയപ്പെടുത്തി മഹാരാഷ്ട്ര വെങ്കലം നേടി.