നിര്‍ഭാഗ്യകരം, തെളിഞ്ഞാല്‍ ശിക്ഷിക്കണം: കെസിഎ
Friday, May 17, 2013 11:59 PM IST
കൊച്ചി: ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതു നിര്‍ഭാഗ്യകരമായ സംഭവമാണെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സെക്രട്ടറി ടി.സി. മാത്യു പറഞ്ഞു. ശ്രീശാന്ത് ഇത്തരമൊരു സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ, എന്തെങ്കിലും തെളിവില്ലാതെ പോലീസ് അറസ്റ് ചെയ്യുമോ എന്ന ചോദ്യവും പ്രസക്തമാണ്. കളിക്കാരുടെ ഭാവി സംബന്ധിച്ചു ബിസിസിഐ എടുക്കുന്ന ഏതു തീരുമാനവും കെസിഎ അംഗീകരിക്കും.
ഇതിനു മുമ്പും കളിക്കാര്‍ക്കെതിരേ ബിസിസിഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കളിക്കാര്‍ തെറ്റു ചെയ്തുവെന്നു തെളിയിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടണം. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നു തെളിയിക്കേണ്ട ബാധ്യത കളിക്കാര്‍ക്കുണ്ട്. ക്രിക്കറ്റിനെ നിലനിര്‍ത്താന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.