കൂ​ടു​ത​ൽ വി​മാ​ന​ സർവീസുകൾ വേ​ണ്ടെ​ന്ന് ചൈ​ന​യോ​ട് ഇ​ന്ത്യ
കൂ​ടു​ത​ൽ വി​മാ​ന​ സർവീസുകൾ വേ​ണ്ടെ​ന്ന് ചൈ​ന​യോ​ട് ഇ​ന്ത്യ
Sunday, July 8, 2018 1:12 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ- ചൈ​​​​ന വ്യോ​​​​മ​​​​പാ​​​​ത​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​മാ​​​​ന​ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി ചൈ​​​​നീ​​​​സ് അ​​​ധി​​​​കൃ​​​​ത​​​​ർ ന​​​​ല്കി​​​​യ അ​​​​പേ​​​​ക്ഷ ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം ത​​​​ള്ളി​​​​യ​​​​താ​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​ന്ത്യ​​​​ൻ വി​​​​മാ​​​​ന​​​​ക്ക​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ സ​​​​മ്മ​​​​ർ​​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ജൂ​​​​ണി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി ന​​​ട​​​ത്തി​​​യ ചൈ​​​നീ​​​സ് പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ, ഇ​​​ന്ത്യ- ചൈ​​​ന വ്യോ​​​മ​​​പാ​​​ത​​​യി​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ചൈ​​​നീ​​​സ് വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് അ​​​നു​​​മ​​​തി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു ചൈ​​​​നീ​​​​സ് അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ന്ത്യ​​​യോ​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഇതേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ്, സ്പൈ​​​​സ് ജെ​​​​റ്റ്, ഗോ​ ​​​എ​​​​യ​​​​ർ, എ​​​​യ​​​​ർ ഇ​​​​ന്ത്യ തു​​​​ട​​​​ങ്ങി​​​​യ​​​​ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​ൻ വ്യോമയാന മ​​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​ത്തി, ചൈ​​​​ന​​​​യു​​​​ടെ പ​​​ദ്ധ​​​തി​ ത​​​ള്ള​​​ണ​​​മെ​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​ല​​​വി​​​ൽ ഇ​​​​ന്ത്യ- ചൈ​​​​ന റൂ​​​​ട്ടി​​​​ൽ പു​​​​തി​​​​യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ​ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു പ​​റ​​ഞ്ഞാ​​ണ് ഇ​​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ എ​​​​തി​​​​ർ​​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.


ഇ​​​ന്ത്യ- ചൈ​​​ന പാ​​​ത​​​യി​​​ൽ ആ​​​​ഴ്ച​​​​യി​​​​ൽ 42 സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഇ​​​​രു​​​​രാ​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​വാ​​​​ദ​​​​മു​​​​ണ്ട്. എ​​​ന്നാ​​​ൽ, ഈ ​​​റൂ​​​ട്ടി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ 92 ശ​​​ത​​​മാ​​​ന​​​വും ചൈ​​​നീ​​​സ് ക​​​ന്പ​​​നി​​​ക​​​ളു​​​ടേ​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.