പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
Monday, April 22, 2024 12:16 AM IST
ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നി​​​ടെ, ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നും ഉ​​​യ​​​ർ​​​ന്ന വെ​​​ടി​​​യൊ​​​ച്ച ഏ​​​ഷ്യ​​​ൻ-​​​യൂ​​​റോ​​​പ്യ​​​ൻ ഓ​​​ഹ​​​രി വി​​​പ​​​ണി​​​ക​​​ളെ പ്ര​​​ക​​​ന്പ​​​നം കൊ​​​ള്ളി​​​ച്ചു. പ്ര​​​തി​​​കൂ​​​ല വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ സൂ​​​ചി​​​ക​​​ക​​​ൾ ആ​​​ടി​​​യു​​​ല​​​ഞ്ഞെ​​​ങ്കി​​​ലും ഏ​​​പ്രി​​​ൽ എ​​​ട്ടി​​​ന് ഇ​​​തേ കോ​​​ള​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച സ​​​പ്പോ​​​ർ​​​ട്ടി​​​ൽ വാ​​​രാ​​​ന്ത്യം പി​​​ടി​​​ച്ചു​​​നി​​​ന്നു.

സെ​​​ൻ​​​സെ​​​ക്സ് 1156 പോ​​​യി​​​ന്‍റ് പ്ര​​​തി​​​വാ​​​ര ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്. പ്ര​​​തി​​​കൂ​​​ല വാ​​​ർ​​​ത്ത​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നാ​​​ൽ 73,090ൽ ​​​വി​​​പ​​​ണി​​​ക്ക് സ​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​മെ​​​ന്ന ഏ​​​പ്രി​​​ൽ ര​​​ണ്ടാം വാ​​​രം ന​​​ൽ​​​കി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ൽ ശ​​​രി​​​വ​​​ച്ച് ക്ലോ​​​സിം​​​ഗി​​​ൽ സൂ​​​ചി​​​ക 73,088 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. നി​​​ഫ്റ്റി 373 പോ​​​യി​​​ന്‍റ് ഇ​​​ടി​​​ഞ്ഞു. മു​​​ൻ​​​നി​​​ര സൂ​​​ചി​​​ക​​​ക​​​ൾ​​​ക്ക് ഒ​​​ന്ന​​​ര ശ​​​ത​​​മാ​​​നം ന​​​ഷ്ടം.

റി​​​ക്കാ​​​ർ​​​ഡ് ത​​​ക​​​ർ​​​ച്ച

രൂ​​​പ​​​യ്ക്ക് റി​​​ക്കാ​​​ർ​​​ഡ് മൂ​​​ല്യ​​​ത്ത​​​ക​​​ർ​​​ച്ച. 82.52ൽ​​​നി​​​ന്നു വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് 83.80ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞ​​​ശേ​​​ഷം 83.47ലാ​​​ണ്. തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു ശ്ര​​​മം ന​​​ട​​​ന്നാ​​​ൽ 83.02 - 82.72ലേ​​​ക്കു രൂ​​​പ ശ​​​ക്തി​​​പ്രാ​​​പി​​​ക്കാം.

സം​​​ഘ​​​ർ​​​ഷ വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ചൂ​​​ടു​​​പി​​​ടി​​​ച്ചെ​​​ങ്കി​​​ലും അ​​​തേ വേ​​​ഗ​​​ത്തി​​​ൽ വി​​​പ​​​ണി ത​​​ണു​​​ത്തു. ബാ​​​ര​​​ലി​​​ന് 91 ഡോ​​​ള​​​റി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണ പി​​​ന്നീ​​​ട് 87.20ലേ​​​ക്കു താ​​​ണു. ഉ​​​യ​​​ർ​​​ന്ന ത​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള തി​​​രു​​​ത്ത​​​ൽ 85 ഡോ​​​ള​​​ർ വ​​​രെ തു​​​ട​​​രാം. തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ൽ ക്രൂ​​​ഡ് 91ലെ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്താ​​​ൽ 96ലേ​​​ക്കും തു​​​ട​​​ർ​​​ന്ന് 100 ഡോ​​​ള​​​റി​​​ലേ​​​ക്കും ഉ​​​യ​​​രും. എ​​​ന്നാ​​​ൽ 85ലെ ​​​സ​​​പ്പോ​​​ർ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ അ​​​ടു​​​ത്ത മാ​​​സം എ​​​ണ്ണ 80 ഡോ​​​ള​​​റി​​​ലേ​​​ക്കു തി​​​രി​​​യു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ടും

ഇ​​​സ്ര​​​യേ​​​ൽ-​​​ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യാ​​​ൽ എ​​​ണ്ണ നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ടും. സ്ഥി​​​തി​​​ഗ​​​തി​​​യി​​​ൽ അ​​​യ​​​വു വ​​​രു​​​ത്താ​​​ൻ ഇ​​​ന്ത്യ​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ അ​​​ടി​​​യ​​​ന്ത​​​ര​​​നീ​​​ക്ക​​​ങ്ങ​​​ൾ ഫ​​​ലം ക​​​ണ്ടു. അ​​​തേ​​​സ​​​മ​​​യം, വീ​​​ണ്ടും പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ എ​​​ണ്ണ​​​യ്ക്കൊ​​​പ്പം രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​വും ചാ​​​ഞ്ചാ​​​ടും.

നി​​​ഫ്റ്റി തു​​​ട​​​ക്ക​​​ത്ത​​​ി​​​ൽ നേ​​​രി​​​യ റേ​​​ഞ്ചി​​​ൽ നീ​​​ങ്ങി​​​യ​​​ശേ​​​ഷം 22,524ലേ​​​ക്കു ക​​​യ​​​റി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് 21,777ലേ​​​ക്കു താ​​​ണു. ക്ലോ​​​സിം​​​ഗി​​​ൽ 22,147 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. സൂ​​​ചി​​​ക​​​യു​​​ടെ ച​​​ല​​​ന​​​ങ്ങ​​​ൾ വീ​​​ക്ഷി​​​ച്ചാ​​​ൽ 22,521ലും 22,896 ​​​പോ​​​യി​​​ന്‍റി​​​ലും പ്ര​​​തി​​​രോ​​​ധം ത​​​ല​​​യു​​​യ​​​ർ​​​ത്താം. വി​​​പ​​​ണി വീ​​​ണ്ടും തി​​​രു​​​ത്ത​​​ലി​​​നു മു​​​തി​​​ർ​​​ന്നാ​​​ൽ 21,774ലും 21,402​​​ലും താ​​​ങ്ങു ല​​​ഭി​​​ക്കും. ഇ​​​തു ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ മെ​​​യി​​​ൽ സൂ​​​ചി​​​ക 20,655ലേ​​​ക്കു ത​​​ള​​​രും.

നി​​​ഫ്റ്റി​​​യെ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി വീ​​​ക്ഷി​​​ച്ചാ​​​ൽ പാ​​​രാ​​​ബോ​​​ളി​​​ക്ക് എ​​​സ്എ​​​ആ​​​ർ, സൂ​​​പ്പ​​​ർ ട്രെ​​​ൻ​​​ഡും വാ​​​രാ​​​ന്ത്യം വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി. സ്റ്റോ​​​ക്കാ​​​സ്റ്റി​​​ക്ക് ആ​​​ർ​​​എ​​​സ്ഐ ഓ​​​വ​​​ർ​​​സോ​​​ൾ​​​ഡാ​​​ണ്.

നി​​​ഫ്റ്റി ഏ​​​പ്രി​​​ൽ ഫ്യൂ​​​ച്ചേ​​​ഴ്സ് വാ​​​രാ​​​ന്ത്യം 22,275ലാ​​​ണ്; ഇ​​​ടി​​​വ് ര​​​ണ്ടു ശ​​​ത​​​മാ​​​നം.

സെ​​​റ്റി​​​ൽ​​​മെന്‍റ് വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ്. ഫ്യൂ​​​ച്ചേ​​​ഴ്സ് ഓ​​​പ്പ​​​ണ്‍ ഇന്‍ററ​​​സ്റ്റ് തൊ​​​ട്ടു മു​​​ൻ​​​വാ​​​ര​​​ത്തി​​​ൽ 130.4 ല​​​ക്ഷം ക​​​രാ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്നു പൊ​​​ടു​​​ന്ന​​​നെ 155.7 ല​​​ക്ഷ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ, സൂ​​​ചി​​​ക​​​യ്ക്ക് ഇ​​​ടി​​​വു സം​​​ഭ​​​വി​​​ച്ച​​​തു പു​​​തി​​​യ ഷോ​​​ർ​​​ട്ട് പൊ​​​സി​​​ഷ​​​നു​​​ക​​​ളു​​​ടെ സാ​​​ധ്യ​​​ത വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഫ്യൂ​​​ച്ച​​​ർ ചാ​​​ർ​​​ട്ട് പ്ര​​​കാ​​​രം 22,500ലെ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്താ​​​ൽ 22,750നെ ​​​ല​​​ക്ഷ്യ​​​മാ​​​ക്കാം. എ​​​ന്നാ​​​ൽ 22,000ലെ ​​​സ​​​പ്പോ​​​ർ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ താ​​​ഴ്ന്ന ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു നീ​​​ങ്ങാം.

സെ​​​ൻ​​​സെ​​​ക്സി​​​നു തി​​​രി​​​ച്ച​​​ടി

ബോം​​​ബെ സെ​​​ൻ​​​സെ​​​ക്സ് ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ടു. 73,901ൽ​​​നി​​​ന്നു​​​ള്ള ത​​​ക​​​ർ​​​ച്ച​​​യി​​​ൽ 71,830ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞെങ്കി​​​ലും അ​​​തേ വേ​​​ഗ​​​ത​​​യി​​​ൽ തി​​​രി​​​ച്ചു ക​​​യ​​​റി. ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ഇ​​​തേ കോ​​​ള​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച സ​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വാ​​​രാ​​​ന്ത്യം വി​​​പ​​​ണി വി​​​ശ്ര​​​മി​​​ച്ച​​​ത്. പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ വെ​​​ടി​​​യൊ​​​ച്ച​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും 73,088ൽ ​​​ഇ​​​ടം​​​പി​​​ടി​​​ക്കാ​​​നാ​​​യ​​​ത് നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും വീ​​​ക്ഷി​​​ക്കു​​​ന്പോ​​​ൾ ശു​​​ഭ​​​സൂ​​​ച​​​ന​​​യാ​​​ണ്. എ​​​ന്നാ​​​ൽ ലോം​​​ഗ് ടേം ട്രെ​​​ൻ​​​ഡ്‌ലൈൻ സ​​​പ്പോ​​​ർ​​​ട്ട് 70,130 റേ​​​ഞ്ചി​​​ലേ​​​ക്ക് വി​​​പ​​​ണി​​​യു​​​ടെ ദൃ​​​ഷ്ടി പ​​​തി​​​ക്കു​​​ന്നു. ഈ ​​​വാ​​​രം സെ​​​ൻ​​​സെ​​​ക്സി​​​ന് 71,978ലും 70,868​​​ലും താ​​​ങ്ങു പ്ര​​​തീ​​​ക്ഷി​​​ക്കാം. അ​​​നു​​​കൂ​​​ല വാ​​​ർ​​​ത്ത​​​ക​​​ൾ സൂ​​​ചി​​​ക​​​യെ 74,049-75,010ലേ​​​ക്കു ന​​​യി​​​ക്കും.

തി​​​ള​​​ങ്ങി സ്വ​​​ർ​​​ണം

ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ സ്വ​​​ർ​​​ണ​​​ത്തി​​​നു തി​​​ള​​​ക്ക​​​മേ​​​റി. ട്രോ​​​യ് ഒൗ​​​ണ്‍സി​​​ന് 2,325 ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 2,418 ഡോ​​​ള​​​ർ വ​​​രെ ക​​​യ​​​റി​​​യ​​​ശേ​​​ഷം വാ​​​രാ​​​ന്ത്യം 2,391 ഡോ​​​ള​​​റി​​​ലാ​​​ണ്. ഈ ​​​വാ​​​രം 2,415 ഡോ​​​ള​​​റി​​​ലെ പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്താ​​​ൽ വി​​​പ​​​ണി 2,500നെ ​​​ല​​​ക്ഷ്യം​​​വ​​​യ്ക്കും. 30 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല ട്രോ​​​യ് ഒൗ​​​ണ്‍സി​​​ന് 214.60 ഡോ​​​ള​​​ർ ഉ​​​യ​​​ർ​​​ന്നു, അ​​​താ​​​യ​​​ത് 9.86 ശ​​​ത​​​മാ​​​നം. വി​​​പ​​​ണി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ​​​ത്ത​​​ന്നെ ഇ​​​ത്ര വേ​​​ഗ​​​മേ​​​റി​​​യ മു​​​ന്നേ​​​റ്റം അ​​​പൂ​​​ർ​​​വ​​​മാ​​​ണ്.

വാ​​​രാ​​​ന്ത്യ​​​വി​​​ൽ​​​പ്പ​​​ന

വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ വി​​​ൽ​​​പ്പ​​​ന​​​യ്ക്കു മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കി 11,996 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റു. വാ​​​രാ​​​ന്ത്യം 129 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ അ​​​വ​​​ർ ഉ​​​ത്സാ​​​ഹി​​​ച്ചു. ആ​​​ഭ്യ​​​ന്ത​​​ര​​​ഫ​​​ണ്ടു​​​ക​​​ൾ 9,089 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും 52 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ൽ​​​പ്പ​​​ന​​​യും ന​​​ട​​​ത്തി. ഏ​​​പ്രി​​​ലി​​​ൽ വി​​​ദേ​​​ശ​​​ഫ​​​ണ്ടു​​​ക​​​ൾ 22,229 കോ​​​ടി രൂ​​​പ പി​​​ൻ​​​വ​​​ലി​​​ച്ച​​​പ്പോ​​​ൾ ആ​​​ഭ്യ​​​ന്ത​​​ര ഫ​​​ണ്ടു​​​ക​​​ൾ 21,269 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.