കൊ​​​ച്ചി ബി​​​നാ​​​ലെ​​​യ്ക്ക് സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഒ​​​രുകോ​​​ടി രൂ​​​പ
കൊ​​​ച്ചി ബി​​​നാ​​​ലെ​​​യ്ക്ക് സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഒ​​​രുകോ​​​ടി രൂ​​​പ
Sunday, July 8, 2018 1:12 AM IST
തൃ​​​ശൂ​​​ർ: കൊ​​​ച്ചി മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഒ​​​രു കോ​​​ടി രൂ​​​പ. ക​​​ലാ ‌- സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​യെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​താ പ​​​ദ്ധ​​​തി​​​യെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ബാ​​​ങ്ക് ഈ ​​​തു​​​ക കൈ​​​മാ​​​റി​​​യ​​​ത്.

ബാ​​​ങ്കി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ വി.​​​ജി. മാ​​​ത്യു​​​വും ബി​​​നാ​​​ലെ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​സ് കൃ​​​ഷ്ണ​​​മാ​​​ചാ​​​രി​​​യും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ക്കും കൈ​​​മാ​​​റി. ന​​​വ​​​തി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ബാ​​​ങ്ക് രാ​​​ജ്യ​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു തു​​​ക കൈ​​​മാ​​​റു​​​ന്ന​​​തെ​​​ന്നു ബാ​​​ങ്ക് മേ​​​ധാ​​​വി​​​യാ​​​യ വി.​​​ജി. മാ​​​ത്യു പ​​​റ​​​ഞ്ഞു. ഈ ​​​വ​​​ർ​​​ഷം 32 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി 90 ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ൾ ബി​​​നാ​​​ലെ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​ജ്യാ​​​ന്ത​​​ര ത​​​ല​​​ത്തി​​​ൽ കൊ​​​ച്ചി ബി​​​നാ​​​ലെ​​​യ്ക്കു പ്ര​​​ശ​​​സ്തി വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു ബി​​​നാ​​​ലെ സെ​​​ക്ര​​​ട്ട​​​റി റി​​​യാ​​​സ് കോ​​​മു അ​​​റി​​​യി​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ർ മാ​​​നേ​​​ജ​​​ർ ടി.​​​ജെ. റാ​​​ഫേ​​​ൽ, കൊ​​​ച്ചി ബി​​​നാ​​​ലെ ട്ര​​​സ്റ്റി ബോ​​​ണി തോ​​​മ​​​സ്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​ൻ.​​​ബി. കു​​​ര്യ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.