വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ നാ​ലാം​ വാ​ര​വും ഇ​ടി​വ്
വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ നാ​ലാം​ വാ​ര​വും ഇ​ടി​വ്
Friday, May 18, 2018 10:29 PM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം തു​ട​ർ​ച്ച​യാ​യ നാ​ലാം ആ​ഴ്ച​യി​ലും ഇ​ടി​ഞ്ഞു. മേ​യ് 11ന​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ 123.73 കോ​ടി ഡോ​ള​റാ​ണു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ശേ​ഖ​രം 41,770.27 കോ​ടി ഡോ​ള​റാ​യി.

ഏ​പ്രി​ൽ 13ന് 42,608.24 ​കോ​ടി ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് നി​ല​യി​ലാ​യി​രു​ന്നു ശേ​ഖ​രം. ഇ​പ്പോ​ൾ അ​തി​ൽ​നി​ന്ന് 837.97 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞു.

ഓ​ഹ​രി-​ക​ട​പ്പ​ത്ര വി​പ​ണി​ക​ളി​ൽ​നി​ന്നു വി​ദേ​ശ നി​ക്ഷേ​പ​ക​ർ പി​ൻ​വ​ലി​യു​ന്ന​ത് വി​ദേ​ശ​നാ​ണ്യശേ​ഖ​രം കു​റ​യു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ച്ച​തോ​ടെ വി​ദേ​ശ​വ്യാ​പാ​ര ക​മ്മി​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​തു ര​ണ്ടും ചേ​ർ​ന്നു രൂ​പ​യു​ടെ വി​നി​മ​യനി​ര​ക്കും താ​ഴ്ത്തി.


ഡോ​ള​ർ ഈ​യാ​ഴ്ച 68.15 രൂ​പ​വ​രെ ക​യ​റി​യ​ത് ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. പി​ന്നീ​ടു റി​സ​ർ​വ് ബാ​ങ്ക് ഡോ​ള​ർ വി​റ്റ​ഴി​ച്ചു രൂ​പ​യെ അ​ല്പം ഉ​യ​ർ​ത്തി. എ​ങ്കി​ലും ഇ​ന്ന​ലെ ഡോ​ള​ർ 68.005 രൂ​പ​യി​ലാ​ണു ക്ലോ​സ് ചെ​യ്ത​ത്. ത​ലേ​ന്ന​ത്തേ​ക്കാ​ൾ 30 പൈ​സ ഡോ​ള​റി​നു വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.