ജിയോയുടെ പ്രഹരത്തിന് ബിഎസ്എൻഎലിന്‍റെ മറുമരുന്ന്
ജിയോയുടെ പ്രഹരത്തിന് ബിഎസ്എൻഎലിന്‍റെ മറുമരുന്ന്
Sunday, April 8, 2018 11:26 PM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​നോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ഡാ​റ്റാ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ച റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന് മ​റു​പ​ടി​യാ​യി ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് പു​തി​യ ഡാ​റ്റാ പാ​യ്ക്ക് പ്ര​ഖ്യാ​പി​ച്ചു. മ​റ്റ് എ​തി​രാ​ളി​ക​ൾ അ​വ​ത​രി​പ്പി​ച്ച​തി​ലും മി​ക​ച്ച പ്ലാ​നു​മാ​യാ​ണ് ബി​എ​സ്എ​ൻ​എ​ലി​ന്‍റെ വ​ര​വ്.

248 രൂ​പ​യ്ക്ക് 153 ജി​ബി ഡാ​റ്റ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ വ​രി​ക്കാ​ർ​ക്ക് ല​ഭി​ക്കു​ക. പ്ര​തി​ദി​നം മൂ​ന്നു ജി​ബി ഡാ​റ്റ വീ​തം 51 ദി​വ​സ​ത്തെ കാ​ലാ​വ​ധി​യാ​ണ് ഈ ​പാ​യ്ക്കി​നു​ള്ള​ത്. അ​തി​വേ​ഗ 4ജി ​പി​ന്തു​ണ​യോ​ടെ ഈ ​ഡാ​റ്റ ആ​സ്വ​ദി​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 153 ജി​ബി ഡാ​റ്റ കൂ​ടാ​തെ പ​രി​ധി​യി​ല്ലാ​ത്ത സം​സാ​ര​സ​മ​യ​വും എ​സ്എം​എ​സു​ക​ളും ല​ഭി​ക്കും. ഈ ​മാ​സം 30 വ​രെ​യാ​ണ് ഓ​ഫ​ർ സ്വീ​ക​രി​ക്കാ​നു​ള്ള പ​രി​ധി.


251 രൂ​പ​യ്ക്ക് 102 ജി​ബി ഡാ​റ്റ​യും പ​രി​ധി​യി​ല്ലാ​ത്ത സം​സാ​ര​സ​മ​യ​വും എ​സ്എം​എ​സു​ക​ളു​മാ​ണ് 51 ദി​വ​സം കാ​ലാ​വ​ധി​യി​ൽ ജി​യോ വ​രി​ക്കാ​ർ​ക്കു ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.