വായ്പകളിൽ 40 ശതമാനവും നിഷ്ക്രിയ ആസ്തി
Saturday, March 17, 2018 11:58 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ വാ​യ്പ ന​ല്കി​യ​വ​യി​ൽ 40 ശ​ത​മാ​ന​വും നി​ഷ്ക്രി​യ ആ​സ്തി​യി​ൽ​പ്പെ​ടു​ത്തി. ബാ​ങ്കു​ക​ളി​ൽ‌ അ​ഞ്ചെ​ണ്ണ​ത്തി​ന്‍റെ നി​ഷ്ക്രി​യ ആ​സ്തി 40 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. വാ​യ്പ​ക​ളി​ൽ 50 ശ​ത​മാ​നം നി​ഷ്ക്രി​യ ആ​സ്തി​യി​യു​മാ​യി സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കാ​യ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് ആ​ണ് അ​ള​വി​ൽ ഒ​ന്നാ​മ​ത്. വ​ലി​യ ക​മ്പ​നി​ക​ൾ​ക്കു ന​ല്കി​യ വാ​യ്പ​ക​ളാ​ണ് നി​ഷ്ക്രി​യ ആ​സ്തി​യാ​യി ബാ​ങ്കു​ക​ളി​ൽ ഉ​യ​ർ​ന്ന​ത്. ആ​റു ബാ​ങ്കു​ക​ളു​ടെ നി​ഷ്ക്രി​യ ആ​സ്തി 30 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്.

സ്റ്റീ​ൽ, ഓ​ട്ടോ പാ​ർ​ട്സ്, റി​യ​ൽ എ​സ്റ്റേ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രു ഡ​സ​നോ​ളം ക​മ്പ​നി​ക​ൾ തി​രി​ച്ച​ട​വ് മു​ട​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​പ്പ​ർ ന​ട​പ​ടി​ക​ൾ നേ​രി​ടു​ക​യാ​ണ്. ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ​യു​ള്ള 40 ക​മ്പ​നി​ക‌​ൾ​ക്കെ​തി​രേ പാ​പ്പ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബാ​ങ്കു​ക​ൾ ഇ​പ്പോ​ൾ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.


റി​സ​ർ​വ് ബാ​ങ്കി​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 2015 മാ​ർ​ച്ചി​ൽ 1.2 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്ന നിഷ്ക്രിയ ആസ്തി 2017 ഡി​സം​ബ​റി​ൽ 5.3 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 33 മാ​സ​ത്തി​നി​ടെ നാ​ല​ര മ​ട​ങ്ങ് വ​ർ​ധ​ന.