ഒൗഡി കാറുകൾക്കു വില കൂടും
Saturday, March 17, 2018 12:08 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന കാ​റു​ക​ൾ​ക്ക് ഒ​ന്പ​ത് ല​ക്ഷം രൂ​പ വ​രെ വി​ല ഉ​യ​ർ​ത്താ​ൻ ജ​ർ​മ​ൻ ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഒൗ​ഡി തീ​രു​മാ​നി​ച്ചു. എ​ല്ലാ മോ​ഡ​ലു​ക​ൾ​ക്കും നാ​ലു ശ​ത​മാ​നം വ​രെ​യാ​ണ് വി​ല വ​ർ​ധ​ന. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

2018-19 കേ​ന്ദ്ര ബ​ജ​റ്റി​ൽ ക​സ്റ്റം​സ് ഡ്യൂ​ട്ടി വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഒൗ​ഡി അ​റി​യി​ച്ചു. ഒ​രു ല​ക്ഷം രൂ​പ മു​ത​ൽ ഒ​ന്പ​തു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കു വി​ല കൂ​ടു​ക.