ട്രാവൽമാർട്ട് 2018നു തുടക്കം
Thursday, January 11, 2018 11:51 PM IST
കൊച്ചി: ഇന്ത്യ ഇന്റർനാഷണൽ ട്രാവൽമാർട്ട് 2018ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി.
സ്പിയർ ട്രാവൽ മീഡിയ ആൻഡ് എക്സിബിഷൻസ് ആണ് മേളയുടെ സംഘാടകർ. രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെയാണ് സന്ദർശനസമയം. പ്രവേശനം സൗജന്യമാണ്. മേള 13നു സമാപിക്കും.