ചെക്ക് ഇല്ലാതാക്കൽ: വിദഗ്ധർ പറയുന്നു
Tuesday, November 21, 2017 1:36 PM IST
ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ വ​ള​ർ​ച്ച ഇ​തേ​പോ​ലെ തു​ട​ർ​ന്നാ​ൽ ഒ​ന്നോ ര​ണ്ടോ​ വ​ർ​ഷ​ത്തി​നു​ശേ​ഷം ചെ​ക്ക് ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ച്ചേ​ക്കും. പ​ക്ഷേ, ഇ​പ്പോ​ൾ അ​ത് അ​പ​ക്വ നീ​ക്ക​മാ​കും. കൂ​ടു​ത​ൽ വേ​ഗം ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കാ​ൻ ഡി​ജി​റ്റ​ൽ കൈ​മാ​റ്റ​ങ്ങ​ൾ സ​ഹാ​യി​ക്കും.

ധീ​രേ​ന്ദ്ര​കു​മാ​ർ സി​ഇ​ഒ, വാ​ല്യു റി​സ​ർ​ച്ച്

ഡി​ജി​റ്റൈ​സേ​ഷ​ൻ വ്യാ​പി​പ്പി​ക്കാ​നും നി​കു​തിവെ​ട്ടി​പ്പ് ത​ട​യാ​നും ചെ​ക്ക് ഇ​ല്ലാ​താ​ക്കു​ന്ന​തു ന​ല്ല​തു​ത​ന്നെ. ഒ​രു മ​ഹ​ത്താ​യ കു​തി​ച്ചുചാ​ട്ട​മാ​കും ഇ​ത്. പ​ക്ഷേ, അ​തു ന​ട​പ്പാ​ക്കു​ന്ന​തി​നു മുന്പ് നി​ര​വ​ധി ന​ട​പ​ടി​ക​ൾ എ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​ല്ലെ​ങ്കി​ൽ ബി​സി​ന​സു​ക​ളും സ​ന്പ​ദ് ഘ​ട​ന​യും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കും.

ആ​ശി​ഷ് ക​പൂ​ർ സി​ഇ​ഒ ഇ​ൻ​വെ​സ്റ്റ് ഷോ​പ്പ് ഇ​ന്ത്യ

സൈ​ബ​ർ​ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​നും ത​ട്ടി​പ്പി​ൽ​നി​ന്നു സാ​ധാ​ര​ണ​ക്കാ​രെ ര​ക്ഷി​ക്കാ​നും പ​ണ​കൈ​മാ​റ്റ​ത്തി​നു​ള്ള ഫീ​സു​ക​ൾ ഒ​ഴി​വാ​ക്കാ​നും സാധിച്ചി​ട്ടേ ചെ​ക്ക് ബു​ക്ക് ഇ​ല്ലാ​താ​ക്കാ​വൂ.


പോ​സ്റ്റ് ഓ​ഫീ​സ് നി​ക്ഷേ​പ​ങ്ങ​ളും മ​റ്റും ഡി​ജി​റ്റ​ലാ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ര​ണം. എ​ല്ലാ വ്യാ​പാ​ര​ശാ​ല​ക​ളി​ലും പ​ണ​കൈ​മാ​റ്റ​ത്തി​നു പോ​സ് (പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ) യ​ന്ത്രം സ്ഥാ​പി​ക്ക​ണം. പ​ഴ​യ ത​ല​മു​റ​യെ ഡി​ജി​റ്റ​ൽ ഉ​പ​യോ​ഗം പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ക്കു​ക​യും വേ​ണം.
പി​ങ്കി ഖ​ന്ന

ഏ​ണ​സ്റ്റ് ആ​ൻ​ഡ് യം​ഗ്

സു​ര​ക്ഷ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യാ​ലും ചി​ല വാ​യ്പ​ക​ളി​ൽ ഭാ​വി​യി​ലേ​ക്കു ചെ​ക്ക് വാ​ങ്ങി വ​യ്ക്കു​ന്ന​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ വേ​ണ്ടി​വ​രും.

കു​ൽ​ദീ​പ് കു​മാ​ർ പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.