മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ ബിഎസ്-6 ഇന്ധനം
Wednesday, November 15, 2017 12:58 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണ​ത്തോ​ത് കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​ത് സ്റ്റേ​ജ്-6 (യൂ​റോ-6നു സ​മം) മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള ഇ​ന്ധ​നം വൈ​കാ​തെ നി​ർ​ബ​ന്ധ​മാ​ക്കും. 2018 ഏ​പ്രി​ൽ മു​ത​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഡ​ൽ​ഹി​യി​ൽ പൂ​ർ​ണ​മാ​യും ബി​എ​സ്-6 മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള ഇ​ന്ധ​നം നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​പ്പോ​ൾ ഇ​ത് ബി​എ​സ് - 4 ആ​ണ്.


രാ​ജ്യ​ത്തെ പു​തി​യ എ​ണ്ണശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ൽ മി​ക്ക​തും യൂ​റോ-6 ഗ്രേ​ഡി​ലു​ള്ള ഇ​ന്ധ​നം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ്. ഇ​ത​നു​സ​രി​ച്ച് സ​ൾ​ഫ​റി​ന്‍റെ അ​ള​വ് 50 പി​പി​എ​മ്മി​ൽ നി​ന്ന് (പ​ത്തു ല​ക്ഷ​ത്തി​ൽ ഒ​രം​ശം) 10 പി​പി​എം ആ​യി കു​റ​യും.
2016-17 വ​ർ​ഷ​ത്തി​ൽ ഡ​ൽ​ഹി 9,06,000 ട​ൺ പെ​ട്രോ​ളും 12.6 ല​ക്ഷം ട​ൺ ഡീ​സ​ലും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.