കൊച്ചി: കരുത്തും രൂപഭംഗിയും ഒത്തിണങ്ങിയ പുതിയ ഫോര്‍ഡ് എക്കോ സ്പോര്‍ട്ട് വിപണിയിലിറക്കി. ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, ബോര്‍ഡര്‍, ഫോര്‍ഡ് സിഗ്നേച്ചര്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ് ലാംപുകള്‍, ഫോഗ് ലാംപ് ബെസല്‍, വൈവിധ്യമാര്‍ന്ന കാര്‍ഗോ മാനേജ്മെന്റ് എന്നിവ ഉള്‍പ്പെടെ നിരവധി മാറ്റങ്ങളോടുകൂടിയ എക്കോ സ്പോര്‍ട്ടിന്റെ കൊച്ചി ഷോറൂം വില 7,31,200 രൂപ മുതലാണ്.
പുതിയ എക്കോസ്പോര്‍ട്ട് ഡ്രൈവിംഗിൽ പുതിയ അനുഭവം നല്‍കുമെന്ന് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് റെയ്ന പറഞ്ഞു. 1.5 ലിറ്റര്‍, മൂന്നു സിലിണ്ടര്‍ എന്ജിന്, 123 എംപി കരുത്തും 150 എന്‍എം കുതിപ്പു ശേഷിയുമുള്ള 6സ്പീഡ് ഓട്ടോമാറ്റിക്കും 5 സ്പീഡ് മാനുവലുമായ ഗിയര്‍ ബോക്സുകളാണ് പുതിയ ഫോര്‍ഡിന്റെ പ്രത്യേകത.
ഇന്കാര് കണക്ടിവിറ്റി സംവിധാനമുള്ളതിനാല്‍ ഫോണ്‍ കോള്‍ ചെയ്യാനും സംഗീതം ആസ്വദിക്കാനും മെസേജുകള്‍ അയയ്ക്കാനും റോഡില്‍ ശ്രദ്ധിച്ചു കൊണ്ടുതന്നെ ചെയ്യാന്‍ കഴിയും. റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാംപുകള്, ക്രൂയിസ് കണ്ട്രോള്, ഹില്ലോഞ്ച് അസിസ്റ്റ്, റിയര്‍വ്യൂ പാര്‍ക്കിംഗ് കാമറ എന്നിവടയക്കം ഡ്രൈവ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുള്ള നിരവധി സാങ്കേതിക വിദ്യകള്‍കൊണ്ട് സമ്പന്നമാണ് പുതിയ എക്കോ സ്പോര്‍ട്ട്.
അഞ്ച് സ്റ്റൈലുകളില്‍ ലെറ്റ്നിംഗ് ബ്ലൂ, കന്യോണ് റിഡ്ജ്, റേസ്റെഡ്, ഡയമണ്ട് വൈറ്റ്, അബ്സൊല്യൂട്ട് ബ്ലാക്ക്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്മോക്ക് ഗ്രേ എന്നീ ഏഴു നിറങ്ങളില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.