ഇത്തവണ കമ്പനികളുടെ വക സമ്മാനങ്ങളില്ല
Wednesday, October 18, 2017 11:18 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ൽ മ​തി​മ​റ​ക്കു​ന്പോ​ൾ ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ മ​ങ്ങ​ലേ​റ്റു. ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ല്കി​യി​രു​ന്ന ദീ​പാ​വ​ലി സ​മ്മാ​ന​ങ്ങ​ളും ബോ​ണ​സും ഇ​ത്ത​വ​ണ വെ​ട്ടി​ക്കു​റ​ച്ചെ​ന്ന് അ​സോ​ച്ച​ത്തി​ന്‍റെ സ​ർ​വേ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും ജി​എ​സ്ടി(​ച​ര​ക്കു സേ​വ​ന നി​കു​തി)​യും ബാ​ല​ൻ‌​സ് ഷീ​റ്റി​ൽ മാ​ന്ദ്യ​മു​ണ്ടാ​ക്കി​യ​താ​ണ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സ​മ്മാ​നം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ച​ത്. ഇ​ത്ത​വ​ണ​ത്തെ ദീ​പാ​വ​ലി സ​മ്മാ​ന​ങ്ങ​ളി​ൽ 35-40 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ഇ​തു കൂ​ടാ​തെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ക​മ്പ​നി​ക​ൾ വാ​രി​ക്കോ​രി ന​ല്കി​യി​രു​ന്ന സ​മ്മാ​ന​ങ്ങ​ളും ഇ​ത്ത​വ​ണ​യി​ല്ല.

ജി​എ​സ്ടി​യും ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും ചെ​ല​വു പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ ക​മ്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ചു. ക​മ്പ​നി​ക​ളു​ടെ വി​റ്റു​വ​ര​വി​ലും ദീ​പാ​വ​ലി​യു​ടെ ശോ​ഭ മ​ങ്ങി. ഫാ​സ്റ്റ് മൂ​വിം​ഗ് ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് (എ​ഫ്എം​സി​ജി) ക​മ്പ​നി​ക​ളു​ടെ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളു​ടെ വി​ല്പ​ന പ​തി​വി​ലും താ​ഴെ​യാ​യി. സാ​ധാ​ര​ണ ദീ​പാ​വ​ലി വേ​ള​ക​ള​ിലെ റി​ക്കാ​ർ​ഡ് വി​ല്പ​ന ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. ഗൃ​ഹോ​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ൾ​ക്കും ദീ​പാ​വ​ലി​യി​ൽ ശോ​ഭി​ക്കാ​നാ​യി​ല്ല. വാ​ഷിം​ഗ് മെ​ഷീ​ൻ, റെ​ഫ്രി​ജ​റേ​റ്റ​ർ, കു​ക്കിം​ഗ് അ​വ്ൻ, ഇ​ല​ക്‌​ട്രി​ക് സ്റ്റ​വ് തു​ട​ങ്ങി​യ​വ​യൊ​ന്നും പ്ര​തീ​ക്ഷി​ച്ച വി​ല്പ​ന നേ​ടി​യി​ല്ല. അ​തേ​സ​മ​യം, സ്മാ​ർ​ട്ഫോ​ൺ മേ​ഖ​ല​യി​ൽ മി​ക​ച്ച വി​ല്പ​ന​യു​ണ്ടാ​യ​താ​യി അ​സോ​ച്ച​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.


ഉ​ത്സ​വ​കാ​ലാ​ഘോ​ഷ​ങ്ങ​ളു​ടെ ബ​ജ​റ്റ് ജ​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചു​തു​ട​ങ്ങി​യെ​ന്നാ​ണ് അ​സോ​ച്ചം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡി.​എ​സ്. റാ​വ​ത്തി​ന്‍റെ നി​ഗ​മ​നം.

രാ​ജ്യ​വ്യാ​പ​ക​മാ​യി 758 ക​മ്പ​നി​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് അ​സോ​ച്ചം സ​ർ​വേ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.