വോഡഫോണുമായുള്ള ലയനം: ഐ​ഡി​യ​യ്ക്ക് ഓ​ഹ​രി​യു​ട​മ​കളുടെ അനുമതി
വോഡഫോണുമായുള്ള ലയനം: ഐ​ഡി​യ​യ്ക്ക് ഓ​ഹ​രി​യു​ട​മ​കളുടെ അനുമതി
Friday, October 13, 2017 11:58 AM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം ല​യ​ന​ത്തി​ന് ഐ​ഡി​യ​യു​ടെ ഓ​ഹ​രി​യു​ട​മ​ക​ൾ അം​ഗീ​കാ​രം ന​ല്കി. വോ​ഡ​ഫോ​ൺ ഇ​ന്ത്യ​യു​മാ​യി മൊ​ബൈ​ൽ ബി​സി​ന​സ് ല​യി​പ്പി​ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി.

ഐ​ഡി​യ​യു​ടെ 99 ശ​ത​മാ​നം ഓ​ഹ​രി​യു​ട​മ​ക​ളും വോ​ഡ​ഫോ​ണു​മാ​യു​ള്ള ല​യ​നം അം​ഗീ​ക​രി​ച്ചു. നാ​ഷ​ണ​ൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​ന്‍റെ അ​നു​മ​തി​കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ല​യ​നന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കൂ. പുതിയ ല​യ​നവാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഐ​ഡി​യ‍യു​ടെ ഓ​ഹ​രി​ക​ൾ ആ​റു ശ​ത​മാ​നം ക​യ​റി.

വോ​ഡ​ഫോ​ൺ-​ഐ​ഡി​യ ല​യ​നം പൂ​ർ​ത്തി​യാ​യാ​ൽ 39 കോ​ടി വ​രി​ക്കാ​രു​ള്ള ഏ​റ്റ​വും വ​ലി​യ സ്ഥാ​പ​ന​മാ​യി പു​തി​യ ക​മ്പ​നി മാ​റും. കൂ​ടാ​തെ, വ​രു​മാ​ന​ത്തി​ൽ മാ​ർ​ക്ക​റ്റ് ഷെ​യ​റി​ന്‍റെ 43 ശ​ത​മാ​ന​വും 40 ശ​ത​മാ​നം സ്ഥി​രം ഉ​പ​യോ​ക്താ​ക്ക​ളും ഐ​ഡി​യ-​വോ​ഡ​ഫോ​ൺ ക​മ്പ​നി​യു​ടേ​താ​കു​മെ​ന്നാ​ണ് റി​സ​ർ​ച്ച് ക​മ്പ​നി​യാ​യ സി​എ​ൽ​എ​സ്എ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ൽ വോ​ഡ​ഫോ​ണി​ന് മി​ക​ച്ച ഉ​പ​യോ​ക്തൃ​ ശൃം​ഖ​ല​യു​ള്ള​പ്പോ​ൾ ഐ​ഡി​യ​യ്ക്ക് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക​ച്ച സ്വാ​ധീ​ന​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.