വ്യവസായ വളർച്ച നാമമാത്രമായി
Tuesday, September 12, 2017 11:58 AM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കി​യ മാ​സ​മാ​യ ജൂ​ലൈ​യി​ൽ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി) താ​ഴോ​ട്ടു​പോ​യി. 1.2 ശ​ത​മാ​ന​മാ​ണു ജൂ​ലൈ​യി​ലെ വ​ള​ർ​ച്ച. ത​ലേ​ വ​ർ​ഷം ജൂ​ലൈ​യി​ൽ 4.5 ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്.

ഏ​പ്രി​ൽ-​ജൂ​ലൈ നാ​ലു​ മാ​സ​ത്തെ വ​ള​ർ​ച്ച 1.7 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഫാ​ക്ട​റി ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ലാ​ണു വ​ലി​യ ക്ഷീ​ണം. 0.1 ശ​ത​മാ​ന​മാ​ണ് ആ ​വി​ഭാ​ഗ​ത്തി​ലെ വ​ള​ർ​ച്ച. ഖ​ന​നം 4.8-ഉം ​വൈ​ദ്യു​തി ഉ​ത്പാ​ദ​നം 6.5 -ഉം ​ശ​ത​മാ​നം വ​ള​ർ​ന്നു. യ​ന്ത്ര ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലും ത​ള​ർ​ച്ച​യാ​ണ്.