സ്വർണത്തിനും ക്രൂഡിനും വില കൂടി
Friday, September 8, 2017 11:26 AM IST
മും​ബൈ: കൊ​റി​യ​ൻ പ്ര​തി​സ​ന്ധി​യും തെ​ക്കു​കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഭീ​ഷ​ണി​യും സ്വ​ർ​ണ​ത്തി​നും ക്രൂ​ഡ് ഓ​യി​ലി​നും വി​ല കൂ​ട്ടി. ഡോ​ള​ർ താ​ണു.

വ്യാ​ഴാ​ഴ്ച ഔ​ൺ​സി​ന് (31 ഗ്രാം) 1,345 ​ഡോ​ള​റെ​ത്തി​യ സ്വ​ർ​ണം ഇ​ന്ന​ലെ 1,356.97 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നു. മും​ബൈ​യി​ൽ 10 ഗ്രാം ​സ്റ്റാൻ​ഡാ​ർ​ഡ് സ്വ​ർ​ണ​ത്തി​ന് 235 രൂ​പ കൂ​ടി 30,360 രൂ​പ​യാ​യി. 11 മാ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ നി​ല​യാ​ണി​ത്. കേ​ര​ള​ത്തി​ൽ സ്വ​ർ​ണം പ​വ​ന് 200 രൂ​പ കൂ​ടി 22,720 രൂ​പ​യാ​യി. വെ​ള്ളി​ക്കും വി​ല കു​തി​ച്ചു. 500 രൂ​പ വ​ർ​ധി​ച്ച് കി​ലോ​ഗ്രാ​മി​ന് 41,240 രൂ​പ​യാ​യി മും​ബൈ​യി​ലെ വി​ല.


അ​മേ​രി​ക്ക​ൻ ഡോ​ള​റി​ന്‍റെ വി​ല 26 പൈ​സ താ​ണ് 63.78 രൂ​പ​യാ​യി.
ക്രൂ​ഡ് ഓ​യി​ൽ ബ്രെ​ന്‍റ് ഇ​ന​ത്തി​നു വീ​പ്പ​യ്ക്ക് 54.71 ഡോ​ള​റും ഡ​ബ്ല്യു​ടി​ഐ ഇ​ന​ത്തി​നു 48.97 ഡോ​ള​റു​മാ​യി. ശ​രാ​ശ​രി നാ​ലു ശ​ത​മാ​നം വി​ല​യാ​ണു കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.