കള്ളപ്പണം : ലഭിച്ചതു 4,900 കോടി രൂപ
Thursday, September 7, 2017 11:27 AM IST
ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നെ തു​ട​ർ​ന്നു ക​ള്ള​പ്പ​ണം വെ​ളി​പ്പെ​ടു​ത്താ​ൻ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച​തു വെ​റും 4,900 കോ​ടി രൂ​പ. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ യോ​ജ​ന (പി​എം​ജി​കെ​വൈ) എ​ന്ന ഈ ​പ​ദ്ധ​തി 21,000 പേ​രാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഇ​തി​ൽ ല​ഭി​ക്കു​ന്ന തു​ക​യി​ൽ 25 ശ​ത​മാ​നം പ​ലി​ശ​യി​ല്ലാ​ത്ത അ​ഞ്ചു വ​ർ​ഷ നി​ക്ഷേ​പ​മാ​ക്ക​ണം. 50 ശ​ത​മാ​നം നി​കു​തി​യും പി​ഴ​യു​മാ​യി ഗ​വ​ൺ​മെ​ന്‍റ് എ​ടു​ക്കും. ബാ​ക്കി 25 ശ​ത​മാ​നം നി​ക്ഷേ​പ​ക​ന് ഉ​ട​നെ ന​ല്കും എ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്. അ​തി​ൽനി​ന്നു​ള്ള വ​രു​മാ​നം ദ​രി​ദ്ര​രു​ടെ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കാ​ണു വി​നി​യോ​ഗി​ക്കു​ക​യെ​ന്നു ഗ​വ​ൺ​മെ​ന്‍റ് പ​റ​ഞ്ഞി​രു​ന്നു.


ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു മു​ന്പ് ന​ട​ത്തി​യ സ്വ​ത്ത് വെ​ളി​പ്പെ​ടു​ത്ത​ൽ പ​ദ്ധ​തി​യി​ൽ 67,382 കോ​ടി രൂ​പ​യാ​ണു വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​തി​ന്‍റെ നി​കു​തി​യാ​യി 12,700 കോ​ടി രൂ​പ ഗ​വ​ൺ​മെ​ന്‍റി​ന് ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.