എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരുടെ എണ്ണം കുറച്ചു
എച്ച്ഡിഎഫ്സി ബാങ്ക്  ജീവനക്കാരുടെ എണ്ണം കുറച്ചു
Saturday, April 22, 2017 11:19 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ബാ​ങ്കാ​യ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത്രൈ​മാ​സ​ത്തി​ലും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ചു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​ച്ച​തും പു​തി​യ ബ്രാ​ഞ്ചു​ക​ൾ തു​ട​ങ്ങു​ന്ന​ത് കു​റ​ഞ്ഞ​തു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ബാങ്കിനെ പ്രേരി​പ്പി​ച്ച​ത്. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം​ഏ​ഴു ശ​ത​മാ​നം (6,096 പേ​ർ) കു​റ​ഞ്ഞ് 84,325 ആ​യി. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 90,421 പേ​രാ​യി​രു​ന്നു അം​ഗ​സം​ഖ്യ. ഡി​സം​ബ​റി​ൽ 4,581 പേ​രെ ബാ​ങ്ക് വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു.


രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​ഖ​ക​ളി​ലെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തെ​ന്ന് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​രേ​ഷ് ശു​ക്താ​ങ്ക​ർ പ​റ​ഞ്ഞു. കൂ​ടാ​തെ നേ​ര​ത്തെ പ്ര​തി​വ​ർ​ഷം 400 ബ്രാ​ഞ്ചു​ക​ൾ പു​തു​താ​യി തു​ട​ങ്ങി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ശ​രാ​ശ​രി 200 ബ്രാ​ഞ്ചു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ക്കാ​നാ​കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഇതും കാ​ര​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.