ചൈനീസ് ജിഡിപി വളർച്ച കൂടി
ചൈനീസ് ജിഡിപി വളർച്ച കൂടി
Monday, April 17, 2017 11:58 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യ്ക്ക് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ത്രൈ​മാ​സ​ത്തി​ൽ പ്ര​തീ​ക്ഷ​യി​ൽ ക​വി​ഞ്ഞ സാ​ന്പ​ത്തി​കവ​ള​ർ​ച്ച. ജ​നു​വ​രി - മാ​ർ​ച്ച് കാ​ല​ത്ത് മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) 6.9 ശ​ത​മാ​നം വ​ള​ർ​ന്നു. ഈ ​വ​ർ​ഷം ഗ​വ​ൺ​മെ​ന്‍റ് ല​ക്ഷ്യ​മി​ട്ട വ​ള​ർ​ച്ച 6.5 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഒ​ക്‌​ടോ​ബ​ർ -ഡി​സം​ബ​ർ ത്രൈ​മാ​സ​ത്തി​ൽ 6.8 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച. 2,63,000 കോ​ടി ഡോ​ള​റാ​ണ് ജ​നു​വ​രി - മാ​ർ​ച്ചി​ലെ ജി​ഡി​പി. ക​യ​റ്റു​മ​തി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​വും വ​ർ​ധി​ച്ച​താ​ണു ജി​ഡി​പി വ​ള​ർ​ച്ച​യെ സ​ഹാ​യി​ച്ച​ത്. ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​വും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ ചി​ല്ല​റവ്യാ​പാ​രം 10.9 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക​യ​റ്റു​മ​തി അ​ധി​ഷ്ഠി​ത വ​ള​ർ​ച്ച​യി​ൽ​നി​ന്ന് ഉ​പ​ഭോ​ഗാ​ധി​ഷ്ഠി​ത വ​ള​ർ​ച്ച​യി​ലേ​ക്കു രാ​ജ്യ​ത്തെ മാ​റ്റാ​ൻ ഗ​വ​ൺ​മെ​ന്‍റ് ശ്ര​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.