സൗരോർജ വൈദ്യുതി ഉത്പാദനത്തിൽ റിക്കാർഡ് കുതിപ്പ്
സൗരോർജ വൈദ്യുതി ഉത്പാദനത്തിൽ റിക്കാർഡ് കുതിപ്പ്
Monday, March 13, 2017 11:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സൗ​രോ​ർ​ജ വൈദ്യുതിയു​ത്പാ​ദ​ന​ശേ​ഷി മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് 10,000 മെ​ഗാ​വാ​ട്ടി​നു മു​ക​ളി​ലാ​യി. മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് മൂ​ന്നു മ​ട​ങ്ങാ​യാണ് ഉ​ത്പാ​ദ​ന​ശേ​ഷി ഉ​യ​ർ​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ ഉ​ത്പാ​ദ​ക​രാ​യ എ​ൻ​ടി​പി​സി​യു​ടെ പു​തി​യ പ​ദ്ധ​തി രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ ക​മ്മീ​ഷ​ൻ ചെ​യ്ത​തോ​ടെ​യാ​ണ് 10,000 മെ​ഗാ​വാ​ട്ട് എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. 45 മെ​ഗാ​വാ​ട്ടാ​ണ് ജോ​ധ്പു​രി​ലെ സോ​ളാ​ർ പ്ലാ​ന്‍റി​ന്‍റെ ശേ​ഷി.

മേ​യ് 2014ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2,650 മെ​ഗാ​വാ​ട്ടാ​യി​രു​ന്നു രാ​ജ്യ​ത്തെ സൗ​രോ​ർ​ജ ഉത്പാ​ദ​നം. 14,000 മെ​ഗാ​വാ​ട്ടി​ന്‍റെ പ​ദ്ധ​തി​ക​ൾ വി​ക​സ​ന​പാ​ത​യി​ലാ​ണ്. കൂ​ടാ​തെ 6000 മെ​ഗാ​വാ​ട്ടി​ന്‍റെ ടെ​ൻ​ഡ​റു​ക​ൾ വൈ​കാ​തെ ഉ​ണ്ടാ​യേ​ക്കും.


ഊ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 8,800 മെ​ഗാ​വാ​ട്ടി​ന്‍റെ സൗ​രോ​ർ​ജ വൈ​ദ്യു​തി ഈ ​വ​ർ​ഷം​ത​ന്നെ കൂ​ട്ടി​ച്ചേ​ർ​ക്കും. ഇ​തി​ൽ 1,100 മെ​ഗാ​വാ​ട്ടി​ന്‍റേ​ത് റൂ​ഫ് ടോ​പ് സോ​ളാ​ർ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള​താ​ണ്.

2022 ആ​കു​ന്പോ​ഴേ​ക്കും സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്ന് 1,00,000 മെ​ഗാ​വാ​ട്ടും കാ​റ്റി​ൽ​നി​ന്ന് 60,000 മെ​ഗാ​വാ​ട്ടും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കുകയാണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.