വിദേശ ഉത്പന്നങ്ങളുടെ ബഹിഷ്കരണം; ത​മി​ഴ്നാ​ട്ടി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം
വിദേശ ഉത്പന്നങ്ങളുടെ ബഹിഷ്കരണം; ത​മി​ഴ്നാ​ട്ടി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം
Wednesday, March 1, 2017 11:36 AM IST
ചെ​ന്നൈ: കൊ​ക്ക കോ​ള, പെ​പ്സി തു​ട​ങ്ങി​യ ബ​ഹുരാ​ഷ്‌​ട്ര ക​മ്പ​നി​ക​ളു​ടെ പാ​നീ​യ​ങ്ങ​ളു​ടെ ബ​ഹി​ഷ്ക​ര​ണം ത​മി​ഴ്നാ​ട്ടി​ൽ തു​ട​ങ്ങി.

ക​ച്ച​വ​ട​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ട്രേ​ഡേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ യൂ​ണി​യ​ൻ ആ​ഹ്വാ​നം ചെ​യ്ത ബ​ഹി​ഷ്ക​ര​ണ പ​രി​പാ​ടി​യി​ൽ വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ നി​രോ​ധി​ക്കാ​നു​ള്ള നീ​ക്കവുംന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പാ​നീ​യ​ങ്ങ​ൾ നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യൂ​ണി​യ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം മി​ക്ക ക​ട​ക​ളി​ലും വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ പാ​നീ​യ​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്നു​മു​ണ്ട്.

വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള കാ​ന്പ​യി​ൻ യൂ​ണി​യ​ൻ ന​ട​ത്തു​ന്ന​തി​നൊ​പ്പം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ല്ലാ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യെ സ​മീ​പി​ക്കാ​നാ​ണ് ട്രേ​ഡേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ യൂ​ണി​യ​ന്‍റെ തീ​രു​മാ​നം.


ബ​ഹുരാ​ഷ്‌​ട്ര ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​തേ ചേ​രു​വ​യി​ൽ പാ​നീ​യ​ങ്ങ​ളി​റ​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു വേ​ണ്ട പ്ര​ചാ​രം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് ഈ ​ബ​ഹി​ഷ്ക​ര​ണ​ത്തി​നു പി​ന്നി​ലു​ണ്ട്. ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നാ​ണ് യൂ​ണി​യ​ന്‍റെ ആ​ഹ്വാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.