നികുതി വരവ് വർധിച്ചു
നികുതി വരവ് വർധിച്ചു
Friday, December 9, 2016 2:02 PM IST
ന്യൂഡൽഹി: ഏപ്രിൽ–നവംബർ കാലയളവിൽ പരോക്ഷ നികുതികളിൽ 26.2 ശതമാനവും പ്രത്യക്ഷനികുതിയിൽ 15.12 ശതമാനവും വർധന. വർഷം മുഴുവനിലേക്കും ലക്ഷ്യമിട്ട 16.26 ലക്ഷം കോടി രൂപയുടെ 59 ശതമാനമായ 9.64 ലക്ഷം കോടി ഇതിനകം ലഭിച്ചു.

പ്രത്യക്ഷ നികുതിയിൽ 4.12 ലക്ഷം കോടിയും പരോക്ഷ നികുതികളിൽ 5.52 ലക്ഷം കോടിയും ലഭിച്ചു. എക്സൈസ് ഡ്യൂട്ടിയിലും വ്യക്‌തിഗത ആദായനികുതിയിലുമാണു ഗണ്യമായ വളർച്ച.


പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയാണ് എക്സൈസ് ഡ്യൂട്ടി കൂടാൻ സഹായിച്ചത്. അത് 43.5 ശതമാനം വർധിച്ച് 2.43 ലക്ഷം കോടിയായി. സേവന നികുതി 25.7 ശതമാനം കൂടി 1.6 ലക്ഷം കോടിയായി. കസ്റ്റംസ് ഡ്യൂട്ടി 5.6 ശതമാനം വർധിച്ച് 1.48 ലക്ഷം കോടിയിലെത്തി.

ആദായനികുതി 22.41 ശതമാനം കൂടിയപ്പോൾ കമ്പനി നികുതി 11.22 ശതമാനമാണു വർധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.