ജിഎസ്ടി നിരക്കുകൾ പുനഃപരിശോധിച്ചേക്കും
ജിഎസ്ടി നിരക്കുകൾ പുനഃപരിശോധിച്ചേക്കും
Thursday, December 8, 2016 1:34 PM IST
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകൾ മാറ്റി നിശ്ചയിച്ചേക്കും. കറൻസി റദ്ദാക്കലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

എക്സൈസിനും കസ്റ്റംസിനുമായുള്ള കേന്ദ്ര ബോർഡിന്റെ (സിബിഇസി) ചെയർമാൻ നജീബ് ഷായാണ് ഇതു സൂചിപ്പിച്ചത്. നേരത്തേ ധനമന്ത്രിമാരുടെ കൗൺസിൽ ധാരണയിലായ നിരക്കുകൾ മാറ്റുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യവസായ സംഘടനയായ അസോചം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാ.

നികുതി ദാതാക്കളെ ആരു നിയന്ത്രിക്കണം എന്ന വിഷയത്തിൽ സംസ്‌ഥാനങ്ങളുടെ വാദം സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒന്നരക്കോടി രൂപയിൽ താഴെ വാർഷിക ടേണോവർ ഉള്ള എല്ലാവരുടെയും മേൽ സംസ്‌ഥാനങ്ങൾക്കു മാത്രം അധികാരം വേണമെന്നാണു സംസ്‌ഥാനങ്ങൾ ആവശ്യപ്പെടുന്നത്. ഒന്നരക്കോടിയിൽ താഴെയുള്ള ഉത്പന്ന വ്യപാരികളെ സംസ്‌ഥാനങ്ങൾ, സേവനദാതാക്കളെ കേന്ദ്രം, ആ തുകയ്ക്കു മുകളിൽ ഉഭയനിയന്ത്രണം എന്നതാണു കേന്ദ്രനിർദേശം.


അടുത്ത ഞായർ, തിങ്കൾ ദിവസങ്ങളിൽ ധനമന്ത്രിമാരുടെ ജിഎസ്ടി കൗൺസിൽ ചേരുന്നുണ്ട്. അപ്പോൾ ഈ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നു ഷാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.