ബോംബെ ഡൈയിംഗിന്റെ വിറ്റുവരവ് മൂന്നിരട്ടിയാക്കും
ബോംബെ ഡൈയിംഗിന്റെ വിറ്റുവരവ് മൂന്നിരട്ടിയാക്കും
Thursday, December 8, 2016 1:34 PM IST
കൊച്ചി: കേരളത്തിൽനിന്ന് 100 കോടി രൂപയുടെ വില്പന ലക്ഷ്യമിടുന്നതായി ബോംബെ ഡൈയിംഗ് റീട്ടെയിൽ സിഇഒ നാഗേഷ് രാജണ്ണ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ 30 കോടി രൂപയാണു കേരളത്തിൽ പ്രതിവർഷം വിറ്റുവരവ്. ഇതു പടിപടിയായി ഉയർത്തിക്കൊണ്ടുവന്ന് 2020ൽ 100 കോടിയാക്കും. രാജ്യത്തെ മൊത്തം വിറ്റുവരവ് 300 കോടിയാണ്. ഇത് 1000 കോടിയാക്കുകയാണു ലക്ഷ്യം.

കേരളത്തിൽ അടുത്ത മാസം പുതിയ ഉത്പന്നശ്രേണി അവതരിപ്പിക്കും. ഓരോ വർഷവും മൂന്നോ നാലോ ഉത്പന്നങ്ങൾ പുതുതായി അവതരിപ്പിക്കും. രാജ്യത്തെ പ്രമുഖ റീട്ടെയിൽ ബ്രാൻഡായി മാറുകയാണു തങ്ങളെന്നും ‘വിഷൻ 2020’ എന്ന പേരിൽ ഇതിനായി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നാഗേഷ് രാജണ്ണ പറഞ്ഞു.


പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിക്കും. ഓൺലൈൻ വഴിയുള്ള വ്യാപാരം വർധിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. കമ്പനിയുടെ ഇ–കൊമേഴ്സ് പോർട്ടൽ മാർച്ചിൽ നിലവിൽ വരുമെന്നും നാഗേഷ് രാജണ്ണ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.