ബെയ്ജിംഗ്: ലോകത്തെ ഏറ്റവും വേഗതയുള്ള ട്രെയിൻ സർവീസ് ചൈനയിൽ ആരംഭിച്ചു. ചോങ്കിംഗ് നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്നു വാൻസോ സിറ്റി വരെയായിരുന്നു ട്രെയിനിന്റെ ആദ്യയാത്ര. 21 ട്രെയിനുകളാവും ഇതുവഴി ദിവസവും സർവീസ് നടത്തുക. മണിക്കൂറിൽ 250 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത.