വിവോ റീപ്ലേസ്മെന്റ് സൗകര്യം ഒരു മാസം വരെ
വിവോ റീപ്ലേസ്മെന്റ് സൗകര്യം ഒരു മാസം വരെ
Monday, October 17, 2016 11:56 AM IST
കോട്ടയം: വിവോ സ്മാർട്ട്ഫോൺ ഉത്പന്നങ്ങൾക്ക് ഒരാഴ്ചത്തേക്കു നൽകിയിരുന്ന റീപ്ലേസ്മെന്റ് സൗകര്യം ഒരു മാസമായി ഉയർത്തി. ഒക്ടോബർ ഒന്നുമുതൽ വാങ്ങിയ ഫോണുകൾക്ക് പുതുക്കിയ സേവനം ലഭ്യമാണ്.

വിപണനാനന്തരവും വിവോ ഉപഭോക്‌താക്കളോടൊപ്പം നിലകൊള്ളുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് റീപ്ലേസ്മെന്റ് കാലയളവിന്റെ വിപുലീകരണമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഒരു മാസത്തിനുള്ളിൽ വിവോ ഫോണുകൾക്ക് എന്തെങ്കിലും സാങ്കേതികത്തകരാറുകളോ കേടുപാടുകളോ സംഭവിച്ചാൽ പകരം പുതിയ ഉത്പന്നം നൽകുമെന്നും കമ്പനി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.